ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 48 കോടിയുടെ ഹെറോയിന്‍; മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട . പിടിച്ചെടുത്തത് 48 കോടിയുടെ ഹെറോയിന്‍ ആണ് ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ 48 കോടിയോളം വില മതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) ഞായറാഴ്ച അറിയിച്ചു. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് രണ്ട് വിദേശികളുൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഒരു ആഫ്രിക്കൻ സ്വദേശിയും മ്യാൻമാറിൽ നിന്നുള്ള സ്ത്രീയുമാണ് പിടിയിലായ വിദേശികൾ.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ യാത്രാ വിമാനസർവീസുകൾ നിയന്ത്രിതമായതിനെ തുടർന്ന് കൊറിയർ സർവീസ് ഉപയോഗപ്പെടുത്തിയാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തി വന്നതെന്ന് ഡ്രഗ്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഈ മാസമാദ്യം കൊറിയർ വഴിയെത്തിയ 970 ഗ്രാം ഹെറോയിനടങ്ങിയ പാഴ്സൽ എൻസിബി പിടിച്ചെടുത്തതോടെയാണ് കള്ളക്കടത്തിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് മയക്കുമരുന്ന് വ്യാപാര കണ്ണികളെ കണ്ടെത്താൻ എൻസിബി ഡമ്മി പാഴ്സൽ പകരമയച്ചു.
മഹിപാൽപുരിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്ന വാഹിദ്, മൊഹ്സിൻ, ഷാജഹാൻ, ഹനീഫ്, മുന്നസിർ എന്നിവരിലേക്ക് ഡമ്മി പാഴ്സൽ അന്വേഷണസംഘത്തെ എത്തിച്ചു. അന്വേഷണം പിന്നീട് 980 ഗ്രാം ഹെറോയിൻ കൂടി പിടിച്ചെടുക്കാൻ എൻസിബിയെ സഹായിച്ചു. പാഴ്സൽ പിന്നീട് ആഫ്രിക്കൻ സ്വദേശിയ്ക്ക് കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി.പാഴ്സൽ ശേഖരിക്കാനെത്തിയ മ്യാൻമാർ യുവതിയിലൂടെയാണ് സംഘത്തിലെ ആഫ്രിക്കക്കാരനിലെത്തിയത്. പിടിയിലായ മ്യാൻമാർ യുവതി ആഫ്രിക്കൻ സ്വദേശിയ്ക്ക് വേണ്ടി വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതായി എൻസിബി കണ്ടെത്തി. ഒരു കിലോയോളം തൂക്കത്തിൽ മയക്കുമരുന്നടങ്ങിയ പത്ത് പാഴ്സലുകൾ ലോക്ക്ഡൗൺ കാലയളവിൽ കടത്തിയതായി ഡിജിറ്റൽ ഫോറൻസിക് അനാലിസിസിലൂടെയും ഫുട്പ്രിന്റിങ്ങിലൂടെയും കണ്ടെത്താൻ എൻസിബിയ്ക്ക് സാധിച്ചു. അടുത്തു തന്നെ കൂടുതൽ പാഴ്സലുകൾ പിടിച്ചെടുക്കുമെന്ന് എൻസിബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























