വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ വായിലാക്കി ഒരു വയസുകാരൻ; കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട 'അമ്മ ഞെട്ടിത്തരിച്ചു; ഒടുവിൽ സംഭവിച്ചത്

ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിൽ നിന്നും പുറത്തുവരുന്നത് അത്യന്തം നടുക്കുന്ന വാർത്തയാണ്.... വായിൽ എന്തോ ഇരിക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോൾ ഷോക്കേറ്റ അവസ്ഥയിലായി 'അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. ഒന്നും അറിഞ്ഞുകൂടാത്ത ഒരു ഒരു വയസ്സുകാരൻ ചെയ്തത്...... ആ ഒരൊറ്റ ഇടപെടൽ കൊണ്ടും മാത്രം കുട്ടി ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.... സംഭവം ഇങ്ങനെ......ഉത്തർപ്രദേശിലെ ഭോലാപുർ ഗ്രാമത്തിലെ ഫത്തേഗഞ്ചിലിൽ ഒരു വയസ്സുകാരൻ കളിക്കുന്നതിനിടെ ഉഗ്രവിഷമുള്ള പാമ്പിനെ വിഴുങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു പാമ്പിൻ കുഞ്ഞിനെ കുട്ടി വായിലാക്കിയത്. കുഞ്ഞിന്റെ വായിൽ എന്തോ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമ്മ സോമവതി പരിശോധിക്കുകയായിരുന്നു ..അപ്പോൾ വായ്‌ക്കകത്ത് പാമ്പിന്റെ ശരീരഭാഗം ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വായിലുണ്ടായിരുന്ന ഭാഗം അമ്മ പുറത്തെടുത്തു കളഞ്ഞു .മാത്രമല്ല വേഗത്തിൽ തന്നെ ആശുപത്രിയിലെത്തിച്ച് കുഞ്ഞിന് പ്രതിവിഷം നൽകിയ ശേഷം അടിയന്തര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അച്ഛനായ ധർമപാലൻ പാമ്പിനെയും ആശുപത്രിയിലെത്തിച്ചിരുന്നു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെയാണ് കുട്ടി വായിലാക്കിയതെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. അധികം വൈകുന്നതിന് മുൻപ് ആശുപത്രിയിലെത്തിച്ചതുകൊണ്ടു മാത്രമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. വെള്ളിക്കെട്ടന്റെ വിഷമേറ്റാൽ മനുഷ്യരുടെ ജീവന് ആപത്തു സംഭവിക്കാൻ സാധ്യതയേറെയാണ്. കുഞ്ഞിന്റെ വായിൽ നിന്നും പുറത്തെടുത്തപ്പോൾ തന്നെ പാമ്പ് ചത്ത നിലയിലായിരുന്നു. പ്രതിവിഷം നൽകുന്നതിന് പാർശ്വഫലങ്ങളില്ലെന്നും അതിനാൽ കുട്ടി സുരക്ഷിതനാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഉത്തർപ്രദേ ശിൽ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരുന്നു....പാമ്പ് വിടാതെ ഒരു ചെറുപ്പക്കാരനെ ഉപ്രദ്രവിക്കുന്ന വാർത്ത പുറത്ത് വന്നിരുന്നു...ഒരു മാസത്തിൽ കടിച്ചത് എട്ടു പ്രാവശ്യം ....പതിനേഴുകാരനെ പിടിവിടാതെ പാമ്പു പിന്നാലെ ചെന്ന് ആക്രമിക്കുന്ന വാർത്ത ആയിരുന്നു അത്. .....ഉത്തർപ്രദേശിലെ ഈ സംഭവം ഏറെ ആശ്ച്ചര്യക്കരമായിരുന്നു ....... പാമ്പ് ആക്രമിച്ചതും പാമ്പിനെ ആക്രമിക്കുന്നതുമായ നിരവധി സംഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമായിരുന്നു നടന്നത് . .യാഷ്‌രാജ് മിശ്രയെന്ന പതിനേഴുകാരന് തുടർച്ചയായി എട്ട് തവണ പാമ്പുകടിയേറ്റു. ഒരേ പാമ്പ് തന്നെയാണ് ഈ പതിനേഴുകാരനെ ആക്രമിക്കുന്നതെന്നാണ് ഇവർ ഉയർത്തുന്ന വാദം. നിരവധി തവണ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് അപൂർവ സംഭവം അരങ്ങേറിയിരിക്കുന്നത് . .ഒരു മാസം തന്നെ 8 തവണയാണ് യാഷ്‌രാജിനെ പാമ്പുകടിച്ചത്. ഓരോ തവണ കടിയേൽക്കുമ്പോഴും ഗ്രാമത്തിലുള്ള ഡോക്ടറുടെ അടുത്തെത്തി ചികിത്സ ചേടിയാണ് മരണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടത്. പരമ്പരാഗത പാമ്പാട്ടിമാരുടെ നിർദേശ പ്രകാരമുള്ള ചികിത്സയും യാഷ്‍രാജിന് തുണയായി.
കഴിഞ്ഞ ആഴ്ച ഒടുവിലാണ് അവസാനമായി പാമ്പുകടിയേറ്റത്. തുടർച്ചയായി ഒരേ പാമ്പുതന്നെ ആക്രമിക്കുന്നതു കാരണം യാഷ്‌രാജിനെ പിതാവ് ചന്ദ്രമൗലി മിശ്ര ബന്ധുവായ രാംജി ശുക്ല താമസിക്കുന്ന ബഹദൂർപുർ ഗ്രാമത്തിലേക്കയച്ചിരുന്നു. അവിടെ വച്ചും വീടിനടുത്ത് യാഷ്‌രാജ് അതേ പാമ്പിനെ തന്നെ കാണുകയും കടിയേൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പാമ്പ് യാഷ്‌രാജിനെ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്ന് വ്യക്തമല്ല. പാമ്പിനെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് യാഷ്‌രാജെന്നും പിതാവ് വ്യക്തമാക്കുകയും ചെയ്തു.ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഈ കുഞ്ഞിന്റെ വാർത്തയും പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha

























