Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളെ വീഡിയോ കോള്‍ ചെയ്ത ശേഷം അവരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം: 22കാരന്‍ കെണിയില്‍ വീഴ്ത്തിയത് 500 ല്‍ അധികം സ്ത്രീകളെ

07 SEPTEMBER 2020 08:52 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ വീഡിയോ കോള്‍ ചെയ്ത് കെണിയില്‍ വീഴ്ത്തി 500 ല്‍ അധികം പേരെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ 22 കാരന്‍ പിടിയില്‍. ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശി ദീപക്ക് കുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്നടക്കമുള്ള സ്ത്രീകളെയാണ് ഇയാള്‍ ഫോണ്‍ കെണിയില്‍ വീഴ്ത്തിയതെന്ന് എന്നാണ് പൊലീസ് പറയുന്നത്. സ്ത്രീകളെ വീഡിയോ കോള്‍ ചെയ്ത ശേഷം അവരുടെ മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും യുവതികള്‍ ഡിസ്‌കണക്ട് ചെയ്യുന്നതിന് മുമ്ബായി സ്‌ക്രീന്‍ഷോട്ട് എടുത്ത് ആ ചിത്രവും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി. സ്ത്രീകളെ സെക്‌സ് ചാറ്റിനും, വീഡിയോ കോളുകള്‍ വഴിയുള്ള നഗ്‌നത പ്രദര്‍ശനത്തിനും നിര്‍ബന്ധിക്കുന്ന തരത്തിലും യുവാവ് ഭീഷണിപ്പെടുത്തും.രണ്ട് വര്‍ഷത്തോളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഇയാള്‍ അടുത്തിടെ ഉത്തര്‍പ്രദേശിലെ ഗസിയാബാദിലുള്ള ഒരു അഭിഭാഷകയെ ഈ രീതിയില്‍ വിളിച്ചതോടെയാണ് പിടി വീണത്. 

അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ദീപക് കുമാര്‍ ഒരു സെല്‍ഫോണ്‍ റിപ്പയറിങ് കടയില്‍ ജോലി ചെയ്യുകയാണ്. സ്മാര്‍ട്ട് ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന ജോലിയായതിനാല്‍ വിവിധ ആപ്പുകള്‍ സംബന്ധിച്ചും ഫോണ്‍ ഉപയോഗം സംബന്ധിച്ചും നല്ല ധാരണയുള്ളയാളാണ് ഇയാള്‍.
കോളര്‍ ഐഡി ആപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളുടെ നമ്ബര്‍ കണ്ടെത്തുന്നത്. കിട്ടുന്ന ഒരു നമ്ബറിലേക്ക് ഫോണ്‍ ചെയ്യും എടുക്കുന്നയാള്‍ സ്ത്രീ ആണെങ്കില്‍ ആ നമ്ബര്‍ സേവ് ചെയ്യും. അല്ലെങ്കില്‍ കോളര്‍ ഐഡി ഉപയോഗിച്ച് നമ്ബര്‍ സ്ത്രീയുടെയാണോ എന്ന് ഉറപ്പിക്കും. പിന്നീട് ഫോണ്‍ നമ്ബര്‍ ഹൈഡ് ചെയ്യുന്ന രീതിയില്‍, വിദേശത്ത് നിന്ന് കോള്‍ ചെയ്യുന്ന രീതിയിലായിരിക്കും വീഡിയോ കോള്‍ ചെയ്യുന്നത്.
സ്ത്രീകള്‍ ഫോണ്‍ എടുക്കുമ്‌ബോള്‍ വീഡിയോയ്ക്ക് മുന്നില്‍ വെച്ചു തന്നെ ഇയാള്‍ നഗ്‌നനാകുകയും സ്ത്രീകള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്യും മുമ്ബ് തന്നെ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുകയോ കോള്‍ റെക്കോര്‍ഡ് ചെയ്യുകയോ ചെയ്യും. പിന്നീട് ഈ ഇമേജുകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. സ്ത്രീകളുമായി തനിക്ക് ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞിട്ടാണ് താന്‍ നഗ്‌നനായതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് ഇയാള്‍ ബ്ലാക്ക് മെയിലിങ് നടത്തിയിരുന്നത്. യുവതികളെ ലൈംഗിക ചാറ്റിന് ഉപയോഗിക്കാനും അവരുടെ നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യിക്കാനും വേണ്ടിയാണ് ഈ രീതി ഇയാള്‍ ഉപയോഗിച്ചത്.
രണ്ട് വര്‍ഷത്തോളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഇയാള്‍ അടുത്തിടെ ഉത്തര്‍പ്രദേശിലെ ഗസിയാബാദിലുള്ള ഒരു അഭിഭാഷകയെ ഈ രീതിയില്‍ വിളിച്ചതോടെയാണ് പിടി വീണത്. പതിവ് പോലെ ഫോണ്‍ വിളിച്ച് അഭിഭാഷകയെ ഭീഷണിപ്പെടുത്തി.
ജൂണ്‍ 25 ന് ദക്ഷിണാഫ്രിക്ക, ഫിലിപ്പയ്ന്‍സ് തുടങ്ങിയ വിവിധ ലൊക്കേഷനുകളില്‍ നിന്നു ഒരാള്‍ തന്നെ വിളിച്ച് അശ്ലീല പ്രദര്‍ശനം നടത്തി ഭീഷണിപ്പെടുത്തുന്നതായി ആഗസ്റ്റ് 20ന് ഇവര്‍ ഗാസിയാബാദ് പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. ആപ്പ് ഉപയോഗിച്ച് യഥാര്‍ത്ഥ ഫോണ്‍ നമ്ബര്‍ മറച്ചു വെച്ചായിരുന്നു ഇയാള്‍ ഫോണ്‍ വിളിച്ചതെങ്കിലും സിം ഹരിയാനയില്‍ നിന്നുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഹരിയാന പൊലീസുമായി നടത്തിയ സംയുക്ത നീക്കത്തില്‍ ദീപക്കിനെ റോഹ്ത്തക്കില്‍ നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീകളോട് സംസാരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തത് എന്നാണ് ഇയാള്‍ മൊഴി നല്‍കിയ്. ചെറുപ്പത്തിലെ സ്ത്രീകള്‍ സുഹൃത്തുക്കളായി ഇല്ല, കാമുകിമാരും ഇല്ല. സ്ത്രീകളുമായി സംസാരിക്കണമെന്നത് വലിയ ആഗ്രഹമായി മാറി. അതിനാണ് ബ്ലാക്ക് മെയില്‍ ചെയ്ത് സെക്‌സ് ചാറ്റ് നടത്തിയത് എന്നും ഇയാള്‍ മൊഴി നല്‍കി.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ദീപക്കിനെതിരേ കേസെടുത്തിരിക്കുന്നത്. റോത്തക്കിലെ വീട്ടില്‍ നിന്നുമാണ് ദീപകിനെ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നു രണ്ട് സിം കാര്‍ഡുകളുള്ള ഫോണും കണ്ടെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends