വീഡിയോകോണ്‍ വായ്പ്പ തട്ടിപ്പ് ; ദീപക് കൊച്ചാര്‍ അറസ്റ്റില്‍

വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവാണ് ദീപക്.
വിഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് 3,250 കോടി രൂപ അനുവദിച്ചതില്‍ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി ചന്ദക്കൊച്ചാറിനെക്കുറിനും ദീപക് കൊച്ചാറിനും വിഡിയോകോണ്‍ ഗ്രൂപ്പിന്റെ തലവന്‍ വേണുഗോപാല്‍ ദൂത്തിനുമെതിരെ കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ കേസെടുത്തത്.
നേരത്തെ ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിരുന്നു. ദീപക് കൊച്ചാറിന്റെ ബിസിനസ് സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.
https://www.facebook.com/Malayalivartha

























