തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,69,256 ആയി

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 89 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,69,256 ആയി. 7925 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
24 മണിക്കൂറിനിടെ 5930 പേര്‍ കോവിഡ് രോഗമുക്തി നേടി. 51,215 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം, കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 5773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 141 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 40,4324 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 300770 പേര്‍ രോഗമുക്തി നേടി. 97001 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ആന്ധ്രപ്രദേശില്‍ ഇന്ന് 8368 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇവിടെ 5,06493 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ ചികിത്സയിലുള്ളത് 97932 പേരാണ്. 4487 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടതെന്ന് സംസ്ഥാന കോവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























