മിസൈലുകള്‍ക്കു ശബ്ദത്തെക്കാള്‍ 6 മടങ്ങു വേഗം നല്‍കുന്ന ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

മിസൈലുകള്‍ക്കു ശബ്ദത്തെക്കാള്‍ 6 മടങ്ങു വേഗം നല്‍കുന്ന ഹൈപ്പര്‍ സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ലോകത്ത് ഈ സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നിവയാണു മറ്റു രാജ്യങ്ങള്‍.ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം നടന്നത് ഒഡീഷയിലെ ബാലസോറിലുള്ള എ.പി.ജെ അബ്ദുല്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വെച്ചാണ്.
ഡിആര്‍ഡിഒ മേധാവി സതീഷ് റെഡ്ഡിയുടെയും അദേഹത്തിന്റെ ഹൈപ്പര്‍സോണിക് മിസൈല്‍ ടീമിന്റെയും നേതൃത്വത്തിലാണ് ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം നടന്നത്.30 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷം എയ്‌റോഡൈനമിക് ഹീറ്റ് ഷീല്‍ഡുകള്‍ വേര്‍പെടുകയും കൃത്യമായി ഹൈപ്പര്‍ സോണിക്കിലേക്കു മാറുകയും ചെയ്തു. സ്‌ക്രാംജെറ്റ് എന്‍ജിന്‍ വളരെ ഉയര്‍ന്ന താപനിലയില്‍ കൃത്യമായി പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനം വിലയിരുത്താന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കപ്പല്‍ സജ്ജമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായിരുന്നില്ല. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതു തലമുറ ഹൈപ്പര്‍ സോണിക് വിക്ഷേപിണികളും നിര്‍മിക്കാം.സ്‌ക്രാംജെറ്റ് എന്‍ജിനോട് കൂടിയ ഹൈപ്പര്‍സോണിക് മിസൈല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിആര്‍ഡിഒക്ക് നിര്‍മിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു സെക്കന്‍ഡില്‍ 2 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍.
"
https://www.facebook.com/Malayalivartha

























