താജ് മഹലും ആഗ്ര കോട്ടയും 21 മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും.... സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും, സ്മാരകങ്ങളില്‍ പ്രവേശിക്കാന്‍ മാസ്‌കുകള്‍ നിര്‍ബന്ധം, പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ

താജ് മഹലും ആഗ്ര കോട്ടയും 21 മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ആഗ്ര ജില്ല മജിസ്‌ട്രേറ്റ് പ്രഭു എന്‍. സിങ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും. കേന്ദ്രം പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് വേണം ഇരു കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്താന്‍. നാലാംഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.
സ്മാരകങ്ങളില്‍ പ്രവേശിക്കാന്‍ മാസ്‌കുകള്‍ നിര്‍ബന്ധമാണ്. പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ വേണം എടുക്കാന്‍. ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. ഒരു ദിവസം 5000 സഞ്ചാരികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുക. ആഗ്ര കോട്ടയില്‍ 2500 പേര്‍ക്കാണ് ദിവസം പ്രവേശനം. പ്രതിവര്‍ഷം 70 ലക്ഷം പേരാണ് താജ് മഹലില്‍ സന്ദര്‍ശനത്തിനെത്താറുള്ളത്്. 30 ലക്ഷം പേര്‍ ആഗ്ര കോട്ടയിലും സന്ദര്‍ശിക്കാറുണ്ട്. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം രണ്ട് ലോക പൈതൃക സ്ഥലങ്ങളും മാര്‍ച്ച് 17 മുതല്‍ അടച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























