Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് 2.3 ലക്ഷം തട്ടി പബ്ജി കളിക്കാന്‍ പണം കണ്ടെത്തിയ പതിനഞ്ചുകാരന്‍ പിടിയില്‍

08 SEPTEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

ഉത്തര ഡല്‍ഹിയിലെ തിമര്‍പൂരിലുളള 65-കാരന് മേയ് എട്ടിന് ഫോണിലേക്ക് ഒരു സന്ദേശമെത്തി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2700 രൂപ പിന്‍വലിച്ചെന്നായിരുന്നു സന്ദേശം. ബാലന്‍സ് പരിശോധനയില്‍ അക്കൗണ്ടില്‍ അവശേഷിക്കുന്നത് 275 രുപ മാത്രമാണെന്ന് കണ്ടെത്തി. അക്കൗണ്ടിലുണ്ടായിരുന്ന 2.34 ലക്ഷം എവിടെ പോയി എന്നതായിരുന്നു അദ്ദേഹത്തെ ആശങ്കപ്പെടുത്തിയത്. എന്നാല്‍ പേടിഎം വഴി രണ്ടു മാസത്തിനുള്ളില്‍ പലയിടങ്ങളിലേക്ക് മാറ്റപ്പെട്ടുവെന്ന് ബാങ്കില്‍ നിന്ന് മറുപടി കിട്ടിയതോടെ പരാതിയുമായി പോലീസിനെ സമീപിച്ചു.

രണ്ടു മാസം പോലീസ് അന്വേഷിച്ചിട്ട് കാര്യമായ തുമ്പുണ്ടായില്ല. ഇതേതുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പണം കൈമാറിയത് ആര്‍ക്കാണെന്ന് അറിയാന്‍ ക്രൈംബ്രാഞ്ച് പേടിഎമ്മുമായി ബന്ധപ്പെട്ടു. ഇതോടെ പിടിയിലായ പ്രതിയെ കണ്ട് ആ മുത്തച്ചന്‍ ഞെട്ടി. അദ്ദേഹത്തിന്റെ കൊച്ചുമകനാണ് പിടിയിലായത്.

അതേസമയം, തന്റെ അക്കൗണ്ട് പാസ്വേര്‍ഡും ഐഡിയും ഒരു സുഹൃത്ത് ആവശ്യപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു. മാസങ്ങളായി താന്‍ പബ്ജി കളിക്കുന്നുണ്ട്. എന്നല്‍ ചില അഡ്വവാന്റേജുകള്‍ക്ക് പണം മുടക്കാനില്ലാത്തതിനാല്‍ തൃപ്തനായിരുന്നില്ല. ഒരു ദിവസം മുത്തചഛന്റെ ഡെബിറ്റ് കാര്‍ഡ് വീട്ടില്‍ നിന്നു കിട്ടി. ഇതുപയോഗിച്ച് പണം നല്‍കി. ഓരോ തവണയും ഇടപാട് നടക്കുമ്പോള്‍ മുത്തച്ഛന്റെ ഫോണിലേക്ക് ഒടിപി വന്നിരുന്നു. ഫോണ്‍ കൈക്കലാക്കി ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് കൊച്ചുമകന്‍ പറയുന്നു.

രണ്ടു മാസത്തോളം ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടു. എന്നാല്‍ ആ പണം പൂര്‍ണ്ണമായും താന്‍ കളിച്ചുകളഞ്ഞതല്ലെന്നാണ് 'പയ്യന്റെ' നിലപാട്. ഒരു പ്രത്യേക ലെവലില്‍ എത്തിയപ്പോള്‍ തന്റെ പബ്ജി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പയ്യന്‍ ദ്വാരക പോലീസ് കമ്മീഷണര്‍ ആന്റോ അല്‍ഫോന്‍സെയ്ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി.

പണം നഷ്ടപ്പെട്ടതോടെ മുത്തച്ഛന്‍ പരാതി നല്‍കിയിരുന്നെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനില്ലെന്ന് അദ്ദേഹം പറയുന്നു. പണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് കണ്ടെത്തിയാല്‍ മാത്രം മതിയായിരുന്നുവെന്നാണ് ഇപ്പോഴദ്ദേഹത്തിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (18 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (25 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (27 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (28 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends