ലഡാക്കില്‍ കാവലാളായി പരിശീലനം ലഭിച്ച മുന്തിയ ഇനം നായകളും

ലഡാക്ക് നിയന്ത്രണരേഖയില്‍ സംഘര്‍ഷ സാദ്ധ്യത മുന്നില്‍ക്കണ്ട് സെെനികരെ സഹായിക്കാന്‍ നായകള്‍ക്ക് പരിശീലനം നല്‍കുന്നു. പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകള്‍ക്കാണ് പരിശീലനം നൽകുന്നത്. ലഡാക്കിലെ പ്രാദേശിക തലത്തില്‍പ്പെട്ട ബഗര്‍വാള്‍ , ഗദ്ദി കുട്ട എന്നിങ്ങനെ പ്രാദേശിക ഇനത്തില്‍പ്പെടുന്ന നായകളെ അടക്കം അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. ടിബറ്റന്‍ മാസ്റ്റിഫില്‍ നിന്നുള്ളതാണ് ബഖര്‍വാള്‍.
ലഡാക്കിലെ പ്രാദേശിക നായകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ഉപയോഗിക്കാമെന്ന് കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടാനും മതിയായ മുന്നറിയിപ്പ് മിലിട്ടറി പോസ്റ്റില്‍ നല്‍കാനും ബഖര്‍വാള്‍ നായകള്‍ക്ക് കഴിയുന്നതായും അവര്‍ പറഞ്ഞു. ലഡാക്കിലെ മഞ്ഞുവീണ ഉയര്‍ന്ന മലനിരകളില്‍ അപകടസാഹചര്യത്തില്‍ പാലായനം ചെയ്യുന്നതിനായി സഹായിക്കാനും ഇവയ്ക്ക്പരിശീലനം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























