ഐ സി ഐ സി ബാങ്ക് കൊള്ള..ദീപക് കൊച്ചാർ ജയിലിലേക്ക് ..ചോദ്യം ചെയ്യാനായി ദീപക് കൊച്ചാറിനെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയത്തിനു ശേഷം തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു.......

വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു.
വിഡിയോകോണിന് വ്യവസ്ഥകള്‍ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്.......
ചോദ്യം ചെയ്യാനായി ദീപക് കൊച്ചാറിനെ ഡല്‍ഹിയിലെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയത്തിനു ശേഷം തിങ്കളാഴ്ച രാത്രിയോടെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു.......
കേസിൽ ദീപക്കിനൊപ്പം ചന്ദ കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് തലവൻ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. ധൂത്തും ദീപക് കൊച്ചാറും തമ്മിൽ വ്യവസായ പങ്കാളിത്തം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദീപക്കിന്റെ ഇടപെടൽ മൂലമാണ് ചന്ദ വായ്പ അനുവദിച്ചതെന്നും കണ്ടെത്തിയിരുന്നു.
2009-2011 കാലത്ത് ഐസിഐസിഐ ബാങ്കില്‍ നിന്ന് വീഡിയോകോണ്‍ ഗ്രൂപ്പിന് ചട്ടവിരുദ്ധമായി 1875 കോടി രൂപ വായ്പ നല്‍കിയതിനു പകരമായി വീഡിയോ കോണ്‍ എംഡി വേണുഗോപാല്‍ ധൂത്, ദീപക് കൊച്ചാറിന്റെ കമ്പനിയായ നുപവറില്‍ പണം നിക്ഷേപിച്ചുവെന്നും ആരോപണമുണ്ട് . ഇരുവരും ആരോപണങ്ങള്‍ നിഷേധിച്ചു.
നേരത്തെയും ഇഡി ചന്ദ കൊച്ചാറിനേയും ദീപക് കൊച്ചാറിനേയും പലതവണ ചോദ്യം ചെയ്തിട്ടുളളതാണ്. ദീപക് കൊച്ചാറുമായി ചേർന്ന് വേണുഗോപാൽ ദൂത്ത് ഒരു കമ്പനിയിൽ നിക്ഷേപം നടത്തിയെന്നും തുടർന്ന് സ്വത്തുക്കൾ ദീപക് കൊച്ചാറിന്റെ പേരിലേക്ക് മാറ്റിയെന്നും ഒരു വിസിൽ ബ്ലോവർ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് വീഡിയോ കോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കിൽ നിന്നും നൽകിയ വായ്പകൾ അന്വേഷണ വിധേയമായത്.
തുടക്കത്തിൽ ഐസിഐസിഐ ബാങ്കിന്റെ ബോർഡ് ചന്ദ കൊച്ചാറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ 2018 ഒക്ടോബർ 4ന് ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്കിലെ പദവി രാജി വെച്ചു. ചന്ദ കൊച്ചാറിന്റെ രാജി പരിഗണിച്ച് കഴിഞ്ഞ വർ ഷം ഐസിഐസിഐ ബാങ്കിന്റെ ഡയറക്ടർ ബോർ ഡ് അവരെ പുറത്താക്കിയതായി പ്രഖ്യാപിച്ചു.
വീഡിയോകോൺ ഗ്രൂപ്പിന് വായ്പകൾ നൽകിയത് മെറിറ്റ് പരിഗണിച്ച് മാത്രമാണെന്നും ഭർത്താവായ ദീപക് കൊച്ചാറിന്റെ ബിസ്സിനസ്സുമായി അതിന് ബന്ധമില്ലെന്നുമാണ് ചന്ദ കൊച്ചാർ ഇഡിയുടെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്.
ഐസിഐസിഐ ബാങ്കിന്റെ സിഇഒ, എംഡി സ്ഥാനങ്ങളിൽ ചന്ദ കൊച്ചാർ ഇരുന്നപ്പോൾ നൽ കിയ 7862 കോടിയോളം വരുന്ന 24 വായ്പകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. 2009നും 2018നും ഇടയിൽ നൽകിയ ഈ വായ്പകൾ നിയമവിരുദ്ധമാണ് എന്നാണ് ഇഡി കരുതുന്നത്
https://www.facebook.com/Malayalivartha

























