ഐസിഐസിഐ ബാങ്ക് കൊള്ള ; വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി

ഇന്ത്യൻ ബാങ്കിങ് രംഗത്തെ കുതിച്ചുയരുന്ന നക്ഷത്രമായി ഐസിഐസിഐ ബാങ്കിന്റെ തലപ്പത്ത് വളരെ കാലം പ്രവർത്തിച്ചിരുന്ന ചന്ദ കൊച്ചാറിനെ ഇന്ന് പോലീസും കേസുകളും വേട്ടയാടുകയാണ്. ചന്ദ കൊച്ചാറിന്റെ ഭർത്താവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇന്ത്യൻ ബാങ്കിങ് രംഗത്ത് ഒരു നവീന ദിശാബോധം നൽകിയ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഇന്ത്യൻ ബാങ്കിങ്ങിന്റെ തന്നെ ചരിത്രം പൊളിച്ചെഴുതുകയും ഇന്ത്യൻ ബാങ്കിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.
പ്രധാനമായും കെവി കമ്മത്ത് എന്ന ഇന്ത്യൻ ബാങ്കിങ് രംഗത്തെ അതികായനാണ് ഐസിഐസിഐ ബാങ്കിലും അതിലൂടെ ഇന്ത്യൻ ബാങ്കിങ് രംഗത്തും മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതും അതിനു നേതൃത്വം നൽകുകയും ചെയ്തത്. ഐസിഐസിഐ ബാങ്കിന്റെ തലപ്പത്ത് നിന്നും കെബി കമ്മത്ത് മാറിയതിനു ശേഷം നേതൃത്വത്തിലേക്ക് കടന്നുവന്നതാണ് ചന്ദാ കൊച്ചാർ. ചന്ദാ കൊച്ചാർ ബാങ്കിനെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുകയും ബാങ്കിങ് മേഖലയിലെ അഭിമാനമായി അതിനെ മാറ്റുകയും ചെയ്തു.
എന്നാൽ വളരെ പെട്ടന്നാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ചന്ദാ കൊച്ചാറിന്റെ കാലത്ത് ഐസിഐസിഐ ബാങ്ക് വീഡിയോ കോൺ എന്ന വൻ വ്യവസായ ഗ്രൂപ്പിന് ഏതാണ്ട് രണ്ടായിരം കോടി രൂപയുടെ ലോൺ നൽകുകയായിരുന്നു. ബാങ്കിൽ നിന്നും ലോണെടുത്ത വീഡിയോകോൺ അതിനു യാതൊരു പരിചയവും ഇല്ലാത്ത മേഖലയിലേക്ക് പെട്ടന്ന് വളരാനുള്ള ശ്രമം നടത്തുകയും എന്നാൽ വൻ തകർച്ചയിലേക്ക് വീഴുകയുമായിരുന്നു. ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് നൽകിയ വൻ തുക നോൺപെര്ഫോമന്സിങ് അസറ്റ് ആയി മാറുകയും അത് ബാങ്കിന് നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായി. അപ്പോഴാണ് കാര്യത്തെ പറ്റി ഗഗനമായി പഠിക്കാൻ ഐസിഐസിഐ ബാങ്കും റിസേർവ് ബാങ്കും തയാറായത്. വീഡിയോകോണിന് ലോൺ കൊടുത്ത അടുത്ത ദിവസം തന്നെ ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആയിരുന്ന ചന്ദാ കൊച്ചാറിന്റെ ഭർത്താവ്ന്റെ കമ്പനിയിലേക്ക് വീഡിയോകോൺ ഒരു ഭീമമായ തുക ഒരൊറ്റ ദിവസം കൊടുക്കുന്നതാണ് കണ്ടത്. ഇത് തീർച്ചയായും അഴിമതിയാണെന്നു പിന്നെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha

























