ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ 40 തോളം ചൈനീസ് സൈനികര്‍ സായുധരായിയെത്തി; തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യ; അടിയന്തര മന്ത്രിസഭാ യോഗം ഇന്ന് വൈകുന്നേരം; ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യാഴാഴ്ച ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തും

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ചൈനയാണെന്നതിന് തെളിവുകള്‍ പുറത്ത് വിട്ട് ഇന്ത്യ രംഗത്ത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യചൈന സൈനികര്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു. രാത്രിയുടെ മറവില്‍ സായുധരായ നാല്‍പ്പതോളം ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് അടുത്തെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കുന്തം, വടിവാള്‍ തുടങ്ങിയ ആയുധങ്ങളുമായാണ് ചൈനീസ് സൈനികര്‍ എത്തിയത്. കിഴക്കന്‍ ലഡാക്കിലെ സൈനികനീക്കമെന്ന പേരില്‍ നിരവധി ചിത്രങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. നിയന്ത്രണരേഖയില്‍ ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും വെടിവെപ്പുണ്ടായെന്നും ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു.
അതേസമയം അതിര്‍ത്തിയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി. കരസേന മേധാവി നേരിട്ട് സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതിയും ഇന്ന് വൈകിട്ട് സാഹചര്യം വിലയിരുത്താനായി യോഗം ചേരുന്നുണ്ട്. നാല്‍പ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടാവുന്നത്. റഷ്യയിലേക്ക് പോയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യാഴാഴ്ച ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ യോഗത്തിലെങ്കിലും അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാനുള്ള തീരുമാനമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യ പ്രകോപനമുണ്ടാക്കിയെന്ന ചൈനയുടെ ആരോപണം തള്ളി ഇന്ത്യന്‍ സൈന്യം. യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) ലംഘിച്ചിട്ടില്ലെന്നും വെടിവെപ്പ് ഉള്‍പ്പെടെയുള്ള നടത്തിയിട്ടില്ലെന്നും ഇന്ത്യന്‍ കരസേന പ്രസ്താവനയില്‍ അറിയിച്ചു. ചൈനീസ് സൈന്യമാണ് വെടിയുതിര്‍ത്തതെന്നും സൈന്യം വ്യക്തമാക്കി. സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളില്‍ ഇടപെടലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകള്‍ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തതെന്ന് കരസേന പ്രസ്താവനയില്‍ പറഞ്ഞു. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത് ചൈനീസ് സൈന്യമാണ്. ഇന്ത്യന്‍ സൈനികര്‍ അത് തടയുകയായിരുന്നു. ചൈനീസ് സൈനികര്‍ ഏതാനും റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നും കരസേന കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യന്‍ സൈന്യം സംയമനം പാലിക്കുകയും പക്വതയോടും ഉത്തരവാദിത്തത്തോടും പെരുമാറുകയും ചെയ്തു. ഒരു ഘട്ടത്തിലും ഇന്ത്യന്‍ സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിവെപ്പ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കരസേന പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























