Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാളും കുന്തവുമായി ചൈനീസ് സൈന്യം ഇന്ത്യൻ പോസ്‌റ്റിനു നേരെ ; എന്തിനും തയാറായി ഇന്ത്യ

08 SEPTEMBER 2020 06:27 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിൽ സ്ഥിതി അതിരൂക്ഷമാണ്. ലഡാക്കിൽ നിയന്ത്രണരേഖയിൽ - ചൈന സംഘർഷ സാദ്ധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഒരു യുദ്ധത്തിലേക്ക് കടന്നേക്കാവുന്ന അന്തരീക്ഷം. 40 മുതൽ 50 വരെ ചൈനീസ് സൈനികർ വാളും കുന്തങ്ങളുമായി ഇന്ത്യൻ പോസ്‌റ്റിനു നേരെ മാർച്ച് ചെയ്യുകയാണെന്നാണ് വിവരം.

ഇന്നലെ രാത്രിയിൽ റെസാംഗ് ലായിൽ ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ചൈനീസ് സേന കടുത്ത ശ്രമം നടത്തി. ഇന്ത്യൻ സേനയുടെ ചെറുത്ത് നിൽപ്പിൽ പ്രകോപിതരായ ചൈനീസ് പട്ടാളം തുടർന്ന് വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഇതിന്റെ തുടർച്ചയാണ് ഇന്ന് ആയുധങ്ങളുമായുള‌ള പ്രകോപനം. ഇന്നലെ ചൈനയുടെ പ്രകോപന ശേഷം ഉടൻ തന്നെ ഇന്ത്യ അതിരുകടന്നുവെന്നും വെടിയുതിർത്തുവെന്നും ചൈന പ്രസ്‌താവനയിറക്കിയിരുന്നു. എന്നാൽ യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിയുതിർക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ഇതിന് മറുപടി നൽകി.

അതിര്‍ത്തി ലംഘനം തടയാന്‍ ആകാശത്തേയ്ക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചൈന തെറ്റിദ്ധാരണ പരത്തുകയാണെന്ന് സൈന്യം പ്രതികരിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നയന്ത്രണരേഖയുടെ അടുത്തേയ്ക്കുവന്ന് ആകാശത്തേയ്ക്ക് പലതവണ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈനികരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.

സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്തതായും ഇന്ത്യയുടെ ഭാഗത്തു നിന്നും വെടിവയ്പ്പുണ്ടായിട്ടില്ലെന്നും സൈന്യം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അതിർത്തിയിലെ സ്ഥിതിഗതികൾ കരസേന മേധാവി എം.എം.നരവനെ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടും സംഭവങ്ങളുടെ നിജസ്ഥിതി അദ്ദേഹം അറിയിച്ചിട്ടുണ്ട്. സ്ഥിതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. തന്ത്രപ്രധാനമായ പല ഉയര്‍ന്ന പ്രദേശത്തും ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷം പരിഹരിക്കാന്‍ സംയുക്ത നീക്കം വേണമെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. ഇന്ത്യ, ചൈന വിദേശകാര്യമന്ത്രിമാര്‍ നാളെയും മറ്റന്നാളും നടക്കുന്ന ഷാങ്ഹായ് സഹകരണസംഘത്തിന്‍റെ സമ്മേളനത്തിനിടെ മോസ്കോയില്‍ ചര്‍ച്ച നടത്തുന്നുണ്ട്.

അതേ സമയം മുൻപ് സംഘർഷം ആരംഭിച്ച പാങ്‌ഗോംഗ് നദിയുടെ കിഴക്കൻ മേഖലയിൽ ഇന്ത്യയ്ക്കാണ് ഇപ്പോൾ മേൽക്കൈ. അതിർത്തിയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ വൈകുന്നേരം ഉന്നത തല യോഗം കൂടുന്നുണ്ട്. പ്യാഗേംഗ് സോ ചുഷല്‍ പ്രദേശം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ചൈനീസ് സൈന്യം പ്രകോപിതമാകാനുള്ള സാഹചര്യം മുന്നില്‍ കണ്ട് കിഴക്കന്‍ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ സൈനിക കരുത്ത് ഇന്ത്യ കൂട്ടി. ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തെ മുന്നില്‍ കണ്ട് പ്യാംഗോഗ് സോയുടെ വടക്കന്‍ തീരത്തെ ഫിംഗര്‍ - 2, 3 പ്രദേശം ഉള്‍പ്പെടെയുള്ളവയില്‍ സൈനീക ഏകോപനം നടത്തിയിട്ടുണ്ട്.

കിഴക്കൻ ലഡാക്കിൽ 1962ന് ശേഷമുള്ള ഏറ്റവും ഗുരുതര അവസ്ഥയാണ് നിലവിൽ... 45 വർഷത്തിനുശേഷം ഇന്ത്യയ്‌ക്ക് ലഡാക്കിൽ വലിയ തോതിലുള്ള നാശന‌ഷ്‌ടമാണ് സംഭവിച്ചിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇത്രയേറെ ചർച്ചകൾ നടന്നിട്ടും മേയ് മുതൽ ഇന്ത്യൻ, ചൈനീസ് സേനകൾ പിരിമുറുക്കത്തിലാണ്. ജൂൺ 15ന് ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (19 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (26 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (27 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (27 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (28 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (29 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends