മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി; കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത് കേന്ദ്ര സര്‍ക്കാരിനുണ്ടായ പാളിച്ചകളാണ്

കോവിഡ് കണക്കുകളുടെ എണ്ണത്തില്‍ യുഎസിന് പുറകിലായി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുമ്‌ബോള്‍ അമേരിക്കയെക്കാളും ബ്രസീലിനേക്കാളും ഉയര്‍ന്ന കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ പാളിച്ചകളാണ് രാജ്യത്തെ ഗുരുതരമായ അവസ്ഥയിലേക്കു തള്ളിവിട്ടതെന്നു രാഹുല്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച ലോകമെന്പാടുമുള്ള മൊത്തം കേസുകളുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. കോവിഡ് വ്യാപനത്തിന്റെ തോത് ഒരു ഘട്ടത്തില്‍ പോലും കുറഞ്ഞിട്ടില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 75,809 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,804,423 ആയി. 8,83,697 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 33,23,951 പേര്‍ രോഗമുക്തരായി. 1,133 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ആകെ മരണസംഖ്യ 72,775 ആയും ഉയര്‍ന്നു.
https://www.facebook.com/Malayalivartha

























