കാശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

കാശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് മരിച്ചത്. മേജര്‍ ഉള്‍പ്പടെ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ 28ന് അവധിക്ക് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു അനീഷ്.
പ്രകോപനമില്ലാതെയായിരുന്നു പാക് ആക്രമണം. സംഭവത്തില്‍ തിരിച്ചടി നല്‍കിയെന്ന് സേന വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha