പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.... പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. നിര്‍മാണത്തിനുള്ള ഭൂമിപൂജ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം. എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസ് മുറികള്‍ സജമാക്കും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം. ഇന്ത്യയുടെ ജനാധിപത്യ പാരമ്ബര്യം ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരം രൂപകല്‍പന ചെയ്യാന്‍നിശ്ചയിച്ചിരിക്കുന്നത്.
വിശാലമായ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, അംഗങ്ങള്‍ക്കുവേണ്ടിയുള്ള ലോഞ്ച്, ലൈബ്രറി, വിവിധ മുറികള്‍, ഡൈനിംഗ്് ഹാളുകള്‍ പാര്‍ക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഒരുക്കും.861.90 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രൊജക്ടിനാണ് നല്‍കിയിരിക്കുന്നത്. 21 മാസത്തില്‍ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























