മുംബൈയിലെ ജനവാസ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്കു പരിക്ക്

മുംബൈയിലെ ജനവാസ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്കു പരിക്ക്. ലാല്‍ബാഗ് മേഖലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം. അഗ്‌നിശമനസേനയുടെ രണ്ടു സംഘങ്ങളും ജംബോ ടാങ്കുകളും സ്ഥലത്തെത്തി തീയണച്ചതായി ബ്രിഹന്‍മുംബൈ കോര്‍പറേഷന്‍ പ്രതിനിധി അറിയിച്ചു. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായത്.
അരമണിക്കൂര്‍ സമയമെടുത്താണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. പരിക്കേറ്റവരെ ദക്ഷിണ മുംബൈയിലെ ഗ്ലോബല്‍ ആശുപരതിയിലും കെഇഎം ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























