കോണ്‍ഗ്രസ് ചതിച്ചു; ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു; എച്ച് ഡി കുമാരസ്വാമിയുടെ തിരിച്ചറിവുകള്‍; സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ സിദ്ധരാമയ്യ; കുമാരസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധരാമയ്യയും രംഗത്ത്

കോണ്‍ഗ്രസുമായി കൂട്ടിപിച്ചത് തങ്ങള്‍ക്ക് കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ ജനങ്ങളിലുണ്ടാക്കിയ വിശ്വാസമില്ലാതാക്കിയെന്ന് ജനതാ ദള്‍ സെക്കുലര്‍ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കര്‍ണാടകത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രൂപം നല്‍കിയ കൂട്ടുകക്ഷി മന്ത്രിസഭയെക്കുറിച്ച് എച്ച് ഡി കുമാരസ്വാമി പൊട്ടിത്തെറിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആ നീക്കം ഒരു ചതിയായിരുന്നുവെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആണെന്നും മുന്‍ മുഖ്യമന്ത്രി പ്രതികരിച്ചു. ബിജെപി പോലും തങ്ങളെ ഇത്രയധികം മോശമായ നിലയില്‍ ചതിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കുമാരസ്വാമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിദ്ധരാമയ്യയും രംഗത്തുവന്നു. കുമാരസ്വാമി നുണ പറയുന്നതില്‍ അതി വിദഗ്ദ്ധനാണെന്നും കണ്ണുനീര്‍ ഒഴുകുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംസ്‌കാരമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. താന്‍ മുഖ്യമന്ത്രിയിരിക്കെ 2006 2007 വര്‍ഷങ്ങളിലാണ് ജനങ്ങളില്‍ നിന്നും വിശ്വാസം സമ്പാദിച്ചത്. പിന്നീട്, ബിജെപിക്ക് അധികാരം കൈമാറിയില്ലെന്ന വിവാദം ഉയര്‍ന്നപ്പോഴും എനിക്ക് ജനങ്ങളില്‍ നിന്നും വിശ്വാസം കൈവിട്ടു പോയിരുന്നില്ല. എന്നാല്‍, എന്ന് കോണ്‍ഗ്രസുമായി കൈകോര്‍ത്തുവോ അന്ന് എല്ലാം നഷ്ടമായി കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനതാദളിനെ ബിജെപിയുടെ ബി ടീം എന്നാണ് കോണ്‍ഗ്രസ് വിളിച്ചത് എന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. മതേതര സ്വത്വത്തോടുള്ള പിതാവിന്റെ ആജീവനാന്ത പ്രതിബദ്ധതയെ അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനാല്‍ ഗൗഡയെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസ്- ജനതാദള്‍ എം.എല്‍.എമാരെ മറുകണ്ടം ചാടിച്ചാണ് ബി.ജെ.പി കര്‍ണാടകത്തില്‍ പിന്നീട് അധികാരത്തില്‍ വന്നത്.
https://www.facebook.com/Malayalivartha























