ഭര്‍ത്താവും മക്കളും ചേര്‍ന്ന് മീന്‍കറി തീര്‍ത്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; സംഭവം ബീഹാറില്‍; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

താന്‍ ഉണ്ടാക്കിയ മീന്‍കറി തനിക്ക് നല്‍കാതെ ഭര്‍ത്താവും മക്കളും തിന്നു തീര്‍ത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഭാര്യയുടെ ആത്മഹത്യ. കുന്ദന്‍ മന്‍ഡല്‍ എന്നയാള്‍ വീട്ടിലേക്ക് വാങ്ങിയ 2 കിലോ മീനിനെചൊല്ലിയുള്ള തര്‍ക്കമാണ് അദ്ദേഹത്തിന്റെ ഭാര്യ സാറ ദേവിയുടെ മരണത്തിലേക്ക് നയിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭാര്യയും നാല് മക്കളുമാണ് കുന്ദന്‍ മന്‍ഡലിന്റെ വീട്ടിലുള്ളത്. കുന്ദന്‍ വാങ്ങിയ മീന്‍, ഭാര്യ സാറ ദേവി കറിവച്ചു. കുന്ദനും നാല് മക്കളും ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് മീന്‍കറി കഴിക്കുകയും ചെയ്തു. എന്നാല്‍ സാറദേവിക്ക് കഴിക്കാന്‍ ബാക്കിവച്ചില്ല. എല്ലാവരും കഴിച്ചശേഷം ഭക്ഷണം കഴിക്കാനെത്തിയ സാറ ദേവിക്ക് ഒരു കഷ്ണം മീന്‍ പോലും ബാക്കിയില്ല. ഇതോടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമായി. തങ്ങള്‍ കഴിച്ചതിന്റെ ബാക്കി ഉള്ളത് ഭാര്യ കഴിച്ചാല്‍ മതി എന്ന് കുന്ദന്‍ പറഞ്ഞത് സാറ ദേവിയെ പ്രകോപിതയാക്കി. ഇത് അവരെ ഏറെ വേദനിപ്പിച്ചു. ഭര്‍ത്താവ് തിരച്ച് ജോലിക്ക് പോയ സമയം നോക്കി സാറദേവി വിഷം കഴിച്ചു.
വിവരമറിഞ്ഞ കുന്ദന്‍ ഉടന്‍ തന്നെ ഇവരെ ആുപത്രിയിലാക്കി. ചികിത്സയിലിരിക്കെ 31കാരിയായ സാറ ദേവി മരിച്ചു. എന്നാല്‍ സംഭവം പൂര്‍ണമായി വിശ്വാസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ആരും ഒരിക്കലും മീനിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല. ഇന്നേവരെ സാറ ദേവി ഇത്തരത്തില്‍ ആത്മഹത്യാപ്രവണത കാട്ടിയിരുന്നില്ലെന്നും കുന്ദന്‍ പോലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷണം വേഗത്തിലാക്കി ദുരുഹത നീക്കമെന്ന ആവശ്യവുമായി സാറ ദേവിയുടെ ബന്ധുകള്‍ രംഗത്തു വന്നു.
https://www.facebook.com/Malayalivartha























