പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു; ഭാരത് ബന്ദില്‍ രാജ്യം നിശ്ചലമാകും; കോണ്‍ഗ്രസ് മുതല്‍ എ.എ.പി വരെയുള്ള പാര്‍ട്ടികളുടെ പിന്തുണ; കര്‍ഷക സമരത്തിലൂടെ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാകുന്നു; വിട്ടുവിഴ്ച്ചയില്ലാതെ കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാഷിക നിയമങ്ങള്‍ക്കെതിയായ സമരം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ദേശീയ അന്തര്‍ദേശീയ ശ്രദ്ധനേടിയ സമരം പതിനൊന്നാം ദിവസവും തുടരവെ, പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരുകയാണ്. അതെ സമയം തന്നെ എട്ടാം തിയതി കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അന്നേദിവസം പാര്‍ട്ടി ഓഫീസുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. കൂടാതെ എന്‍.സി.പി, അകാലിദള്‍, ജെ ജെ.പി, ടിആര്‍.എസ്, സിപിഐ, സിപിഎം, സിപിഐഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നി പാര്‍ട്ടികളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ വിഷയം ഉന്നയിച്ച് രാഷ്ട്രപതിയെ കാണുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. ഡിസംബര്‍ 9ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രഡിഡന്റിനെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. കര്‍ഷകരുടെ വിഷയങ്ങള്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ രാജ്യമെമ്പാടും കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടി ശിരോമണി അകാലിദളും രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭത്തെ കുറിച്ച് ആശയവിനിമയം നടത്താനായി അകാലിദള്‍ വൈസ് പ്രസിഡന്റ് പ്രേം സിങ് ചന്ദുമജ്ര തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ രാജ്യത്തെ മറ്റു പാര്‍ട്ടികളോട് ഇടതുപാര്‍ട്ടികള്‍ അഭ്യര്‍ത്ഥിച്ചു. അന്നദാതാക്കളായ കര്‍ഷകര്‍ക്കെതിരെ ആര്‍എസ്എസും ബിജെപിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുന്നത് പ്രായോഗികമല്ലെന്നും ഭേദഗതികള്‍ ആകാമെന്നുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഡിസംബര്‍ 9ന് വീണ്ടും ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha























