കോവിഡ് പോസിറ്റീവായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി; എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് വിശദീകരണം തേടി അധികൃതർ

കോവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വീണ്ടും വിവാദത്തിൽ. സംഭവത്തില്‍ എയര്‍ ഇന്ത്യ വിശദീകരണവുമായെത്തിയിരിക്കുകയാണ്. ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത് തന്നെ. നവംബര്‍ 13 നാണ് മധുര-ഡെല്‍ഹി വിമാനത്തില്‍ സംഭവം നടന്നത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
യാത്രയുടെ തലേന്ന് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും 40 കാരിയായ ക്യാബിന്‍ ക്രൂവിനെ ജോലി ചെയ്യാന്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതേ സമയം ഇവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത് തന്നെ. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ഇതിനെതിരെ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























