ശ്രീനഗറില്‍ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം; ആക്രമണത്തില്‍ പൊലീസുകാരനും പ്രദേശവാസിക്കും പരിക്ക്

ശ്രീനഗറില്‍ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം. ഹവാല്‍ മേഖലയിലെ സസ്ഗരിപ്പോരയിലുള്ള പൊലീസ്, സിആര്‍പിഎഫ് സംഘത്തിന് നേരെ ഞായറാഴ്ച രാവിലെയാണ് അക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു പൊലീസുകാരനും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരുസംഘം തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha























