രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ശരദ് പവാര്‍... ശരദ് പവാറിന്റെ പരാമര്‍ശം അച്ഛന്റെ ഉപദേശമായി കാണണമെന്ന് എന്‍സിപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി. ശരദ് പവാറിന്റെ പരാമര്‍ശത്തെ അച്ഛന്റെ ഉപദേശമായി കാണണമെന്നും എന്‍സിപി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന പരാമര്‍ശവുമായി ശരദ് പവാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇത് മഹാരാഷ്ട്ര മഹാവികാസ് അഘാടി(എംവിഎ) സര്‍ക്കാരില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. തന്റെ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് എഴുതിയ ബരാക് ഒബാമയെ വിമര്‍ശിച്ചത് ശരദ് പവാറായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുരാജ്യങ്ങളിലെ നേതാക്കളെപ്പറ്റി ഒബാമ അഭിപ്രായം പറയരതുനെന്ന പവാറിന്റെ പ്രസ്താവനയും താപസെ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























