Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കും ;ട്രെയിനുകള്‍ക്ക് അടിമുടി രൂപമാറ്റം;ഇനി മുതൽ വേണാട് എക്‌സ്പ്രസ് ഡബിള്‍ ഡെക്കര്‍

06 DECEMBER 2020 07:40 PM IST
മലയാളി വാര്‍ത്ത

അടുത്ത വര്‍ഷം ആദ്യത്തോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന സൂചന നല്‍കി റെയില്‍വേ മന്ത്രാലയം. സര്‍വീസുകള്‍ വീണ്ടും തുടങ്ങുമ്പോള്‍ ട്രെയിനുകള്‍ക്കും രൂപമാറ്റം ഉണ്ടാകും. പകല്‍ മാത്രം ഓടുന്ന ട്രെയിനുകള്‍ ഡബിള്‍ ഡെക്കറിലേക്കു മാറ്റാന്‍ റെയില്‍വേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കൂറിനുള്ളില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ എല്ലാം ഡബിള്‍ ഡെക്കറാക്കാനാണ് റെയില്‍വേ ഉദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഡബിള്‍ ഡെക്കര്‍ കോച്ചുകള്‍ നിര്‍മാണം തുടങ്ങി. ആദ്യഘട്ട കോച്ചുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ കേരളത്തിലെ വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ളവ ഡബിള്‍ ഡെക്കര്‍ കോച്ചിനായി പരിഗണിക്കും. ഡബിള്‍ ഡക്കറിന്റെ ഒരു കോച്ചില്‍ 120 സീറ്റുകളാണു സജ്ജമാക്കിയിട്ടുള്ളത്. മുകള്‍ഭാഗത്ത് 50, താഴെ 48, വശങ്ങളില്‍ 16, 6 വീതം സീറ്റുകളാണുണ്ടാവുക. മൊബൈല്‍, ലാപ്‌ടോപ് ചാര്‍ജര്‍ പോയിന്റുകള്‍, നിര്‍ത്തുന്ന സ്റ്റേഷനുകള്‍ അറിയിക്കുന്ന എല്‍ഇഡി ബോര്‍ഡുകള്‍, സിസിടിവി ക്യാമറ, ചെറിയ ലഘുഭക്ഷണശാല എന്നിവയുണ്ടാകും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന് സഞ്ചരിക്കാനാവും. ആദ്യഘട്ടത്തില്‍ ഏസി കോച്ചുകളാണ് പുറത്തിറക്കുന്നത്.

റെയില്‍വേയുടെ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതോടെ കൂടുതല്‍ കോച്ചുകള്‍ പുറത്തിറക്കും. അതെ സമയം കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വലിയ രീതിയിലുള്ള
സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത് .കോവിഡ് അനന്തര കാലത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു മാറ്റം റയിൽവേ കൊണ്ടുവരുന്നത് . കൊറോണവൈറസ് വ്യാപനം ആരംഭിക്കുന്നതിനു മുമ്പുള്ള ലോകം പോലെയായിരിക്കില്ല ഇനി വരുന്ന കാലം. ഇന്ത്യന്‍ റെയില്‍വേയും പുതിയ കാലത്തിന് അനുസരിച്ച് മാറുന്നതിന് തുടക്കം കുറിച്ചു.ട്രെയിനുകളില്‍ വരുത്തിയ മാറ്റങ്ങളുടെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു . കോവിഡ് അനന്തര കാലത്തെ കോച്ചുകളുടെ ചിത്രങ്ങളാണ് മന്ത്രി അന്ന് പങ്കുവച്ചത്. കോവിഡ്-രഹിത യാത്ര ട്രെയിനില്‍ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളാണ് റെയില്‍വേ ഒരുക്കിയത് . പ്രവര്‍ത്തിപ്പിക്കാന്‍ കൈ കൊണ്ട് തൊടേണ്ടി വരാത്ത സൗകര്യങ്ങള്‍, കൈപിടികളും വാതിലിന്റേയും ജനലിന്റേയും കുറ്റികളും ചെമ്പ് പൂശിയിരിക്കുന്നു, പ്ലാസ്മാ വായു ശുദ്ധീകരണം, ടൈറ്റാനിയം ഡൈഓക്‌സൈഡ് പൂശിയ പ്രതലങ്ങള്‍ എന്നിവയാണ് ഭാവിയിലെ ട്രെയിനുകളിലുണ്ടാകുക.പൈപ്പ് തുറക്കാന്‍ ഇനി കൈവേണ്ട കാലു കൊണ്ട് ചവിട്ടിയാല്‍ മതി. സോപ്പ് ഡിസ്‌പെന്‍സറുകളും കക്കൂസിന്റെ വാതിലും ഫ്‌ളഷും വാതില്‍ കുറ്റിയും കാലു കൊണ്ട് തുറക്കാം. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയാണ് കോച്ചുകള്‍ നിര്‍മ്മിച്ചത്.എയര്‍ കണ്ടീഷന്‍ഡും അല്ലാത്തതുമായ രണ്ട് കോച്ചുകളുടെ ദൃശ്യങ്ങളായിരുന്നു അവ കക്കൂസിലും കോച്ചിന്റെ മറ്റു ഭാഗങ്ങളിലും കൈകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുറച്ചു.

ചെമ്പ് പൂശിയ കൈപിടികളും കുറ്റികളും ആണ് കോച്ചില്‍ സ്ഥാപിച്ചിരിക്കുന്നത്. കോപ്പര്‍ പ്രതലത്തില്‍ വൈറസിന് ഏതാനും മണിക്കൂറുകള്‍ കൊണ്ട് നശിക്കുമെന്ന് റെയില്‍വേ പറയുന്നു. അണുവിമുക്തമാക്കാനുള്ള കഴിവ് ചെമ്പിനുണ്ടെന്ന് റെയില്‍വേ പറയുന്നു.എസി കോച്ചുകള്‍ കോവിഡ്-19 രഹിതമാക്കുന്നതിന് എസിയുടെ കുഴലിലെ പ്ലാസ്മ വായു ഉപകരണം അയോണൈസ്ഡ് വായു ഉപയോഗിച്ച് കോച്ചിനെ കോവിഡ്-19 രഹിതമാക്കുന്നു.വാഷ് ബേസിനുകളിലും കക്കൂസിലും സീറ്റുകളിലും ബെര്‍ത്തുകളിലും ലഘുഭക്ഷണം വയ്ക്കാനുള്ള ടേബിളിലും ഗ്ലാസ് വാതിലുകളിലും തറയിലും പ്രത്യേക നാനോസ്ട്രക്‌ചേഡ് ടൈറ്റാനിയം ഡൈയോക്‌സൈഡ് പൂശിയിരിക്കുന്നു.മനുഷ്യ സ്പര്‍ശമേല്‍ക്കാവുന്ന ഇടങ്ങളിലെല്ലാം ഈ കോട്ടിങ് ചെയ്തിട്ടുണ്ടെന്നും 12 മാസത്തേക്ക് അണുനശീകരണ കഴിവുകള്‍ നിലനില്‍ക്കുമെന്നും റെയില്‍വേ അവകാശപ്പെട്ടിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (2 minutes ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (33 minutes ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (45 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (1 hour ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (11 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (11 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (12 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (13 hours ago)

Malayali Vartha Recommends