കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമുള്ള 100 സംവിധാനങ്ങള്‍ സജ്ജമാക്കി ഇന്ത്യന്‍ വ്യോമസേന;എല്ലാം സജ്ജം

കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമുള്ള 100 സംവിധാനങ്ങള്‍ സജ്ജമാക്കി ഇന്ത്യന്‍ വ്യോമസേന. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കുന്നതിനിടെയാണിത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ഏല്‍പ്പിച്ചാല്‍ ഉടന്‍തന്നെ അത് ഏറ്റെടുത്ത് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളാണ് വ്യോമസേന പൂര്‍ത്തിയാക്കിയിട്ടുള്ളത്. മൂന്ന് തരത്തിലുള്ള സംവിധാനമാണ് വ്യോമസേന കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. സി - 17 ഗ്ലോബ്മാസ്റ്റര്‍, സി - 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ഐ.എല്‍ 76 എന്നീ വമ്പന്‍ ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ചാവും വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍നിന്ന് വാക്‌സിന്‍ ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെനിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ എ.എന്‍ 32, ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിക്കും. എ.എല്‍എച്ച്, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചാവും അവസാന പോയിന്റുകളില്‍ വാക്‌സിന്‍ എത്തിക്കുക.
വാക്‌സിന്‍ വിതരണത്തില്‍ മുമ്പും വ്യോമസേന നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2018 ല്‍ റുബെല്ല, മീസില്‍സ് വാക്‌സിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതില്‍ വ്യോമസേന സുപ്രധാന പങ്ക് വഹിച്ചിരുന്നു. നോട്ട് അസാധുവാക്കലിന് പിന്നാലെ പുതിയ നോട്ടുകള്‍ വ്യോമസേന വിമാനങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിരുന്നു. സമാനമായ രീതിയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിലുള്ള തയ്യാറെടുപ്പുകളും നടത്തുകയാണ് വ്യോമസേന. എന്നാല്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാവും വ്യോമസേന വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുക. കോവിഡ് വാക്‌സിന്‍ ആദ്യം ലഭ്യമാക്കുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക കര്‍മസേനയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ കര്‍മസേനയുടെ ഭാഗമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ ആദ്യം നല്‍കുന്നത്.അതെ സമയം കോവിഡിനെതിരായ പ്രതിരോധത്തില്‍ ലോകം ഉറ്റുനോക്കുന്ന ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കമ്പനി അനുമതി തേടി. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍.ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി അപേക്ഷ നല്‍കി. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ ഇന്ത്യ അപേക്ഷ നല്‍കിയത്.ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
https://www.facebook.com/Malayalivartha























