നാളെ ഭാരത്ബന്ദ്.... പുതിയ കര്‍ഷക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്തിന് പൂര്‍ണ പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

നാളെ ഭാരത്ബന്ദ്. പുതിയ കര്‍ഷക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാളെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്തിന് പൂര്‍ണ പിന്തുണയുമായി കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, സമാജ് വാദി പാര്‍ട്ടി, ഡി.എം.കെ , ആംആദ്മി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളും ജമ്മുകാശ്മീരിലെ ഗുപ്കാര്‍ സഖ്യവും പിന്തുണ പ്രഖ്യാപിച്ചു. ആര്‍.എസ്.എസ് സംഘടനയായ ഭാരതീയ കിസാന്‍ സംഘ് ഭാരത് ബന്ദില്‍ പങ്കെടുക്കില്ല. എന്നാല്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ആര്‍.എല്‍.പി ഭാരത്ബന്തിന് പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക നിയമങ്ങള്‍ പിന്തുണയ്ക്കണമന്ന് ആര്‍.എല്‍.പി നേതാവ് ഹനുമാന്‍ ബേനിവാള്‍ പറഞ്ഞു. കര്‍ഷക നിയമത്തിന്റെ പേരില്‍ എന്‍.ഡി.എ വിട്ട ശിരോമണി അകാലിദളും പിന്തുണ പ്രഖ്യാപിച്ചു.
സി.പി.എം, സി.പി.ഐ, സി.പി.ഐ (എം.എല്‍), ആര്‍.എസ്.പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ ഇടത് പാര്‍ട്ടികളും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളും കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യവിരുദ്ധമായാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയതെന്ന് സോണിയാഗാന്ധി, ശരദ് പവാര്‍, ഫറൂഖ് അബ്ദുള്ള, സീതാറാം യെച്ചൂരി, ഡി. രാജ, തേജസ്വി യാദവ്, എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഭാരത് ബന്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. എല്ലാവരും കര്‍ഷകരെ പിന്തുണയ്ക്കണമെന്നും ബന്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.കര്‍ഷകരുടെ ക്ഷമ പ്രധാനമന്ത്രി പരീക്ഷിക്കരുതെന്നും എത്രയും വേഗം നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. തമിഴ്നാട്ടില്‍ ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. നടന്‍ കമലഹാസന്റെ മക്കള്‍ നീതി മയ്യവും കര്‍ഷകര്‍ ഐക്യദാര്‍ഢ്യമറിയിച്ചു. മക്കള്‍ നീതി മയ്യത്തിന്റെ പത്ത് അംഗസംഘം കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
"
https://www.facebook.com/Malayalivartha























