വിവാഹത്തിന് തൊട്ടുമുന്‍പ് വധുവിന് കൊവിഡ് പോസിറ്റീവ്; രണ്ടും കൽപ്പിച്ച് വരന്റെ സാഹസികം ; കല്യാണം വൈറൽ

വിവാഹത്തിന് തൊട്ടുമുന്‍പ് വധുവിന് കൊവിഡ് പോസിറ്റീവ്. എന്നാൽ പിന്മാറാൻ തയ്യാറാകാതെ വരൻ. കൊവിഡ് സെന്ററില്‍ പിപിഇ കിറ്റ് ധരിച്ചെത്തി വധുവിനെ വിവാഹിതരായിസ്വന്തമാക്കി . രാജസ്ഥാനിലെ ബാറയില്‍ ഞായറാഴ്ചയായിരുന്നു വിവാഹം നടന്നത്.വിവാഹമണ്ഡപത്തില്‍ പിപിഇ കിറ്റ് ധരിച്ച് വരനും വധുമെത്തുകയും ചെയ്തു . വിവാഹം നടത്തിയ കാര്‍മ്മികരും പിപിഇ കിറ്റില്‍ ആയിരുന്നു എത്തിയത് . ഷാഹബ്ദിലെ ബാറ കെല്‍വാറ കൊവിഡ് സെന്റര്‍ ആണ് വിവാഹ വേദിയായിരുന്നത്.
പിപിഇ കിറ്റ് ധരിച്ച വധുവരന്മാര്‍ കതിര്‍മണ്ഡപത്തിലിരുന്നു. മന്ത്രങ്ങള്‍ ചൊല്ലി കാര്‍മ്മികരും. പിപിഇ കിറ്റിനു മുകളില്‍ പരമ്പരാഗതമായ രീതിയലുള്ള തലപ്പാവും വരന്‍ ധരിച്ചിരുന്നു. വധു ഫെയ്‌സ് ഷീല്‍ഡും വച്ചിരുന്നു. അപൂര്‍വ്വമായ ഈ വിവാഹ ചടങ്ങ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























