ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ വച്ച് സഹപാഠിയെ വിവാഹം ചെയ്ത സംഭവത്തിൽ പെൺകുട്ടിക്ക് മുട്ടൻപണി! വീട്ടിൽ നിന്നും പുറത്താക്കിയതോടെ അഭയം നല്‍കി മഹിളാ കമ്മിഷന്‍; പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ ഇരുവരുടെയും വിവാഹം അസാധുവാണെന്ന് അധികൃതര്‍

ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ വച്ച് സഹപാഠിയെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാതെ മാതാപിതാക്കള്‍.
ഇതോടെ ആണ്‍കുട്ടിയുടെ കുടുംബവുമായി സംസാരിച്ച ആന്ധ്രപ്രദേശ് മഹിളാ കമ്മിഷന്‍ പെണ്‍കുട്ടിക്ക് അഭയം നല്‍കി. കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ ഇരുവരുടെയും വിവാഹം അസാധുവാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്‌കൂളിലാണ് പ്ലസ്ടു വിദ്യാർത്ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷം ഉയരുകയുമായിരുന്നു. സംഭവത്തില്‍ മൂവര്‍ക്കുമെതിരെ സകൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha























