ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച എയര്‍പോര്‍ട്ട് ജീവനക്കാരനേയും സഹായിയേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു

ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍പോര്‍ട്ട് ജീവനക്കാരനേയും സഹായിയേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. വെള്ളി നിറം പൂശിയ നിലയില്‍ 3.117 കിലോ സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പരിശോധനയിലൂടെ പൊളിഞ്ഞത്.
ലണ്ടനില്‍ നിന്നെത്തിയ വിമാനത്തില്‍ മുകളിലത്തെ അറയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. എയര്‍ ഇന്ത്യ ക്രൂ അംഗത്തിന്റെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായി.
പിടിയിലായ ഇരുവര്‍ക്കും നേരത്തേയും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ മൂന്ന് 1.5 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിലും ഇവര്‍ക്ക് പങ്കുള്ളതായി കസ്റ്റംസ് അറിയിച്ചു.
https://www.facebook.com/Malayalivartha























