കൃഷിയിടത്ത് പൊന്ന് വിളയിക്കുന്ന കര്‍ഷകന് കൃഷിയിടത്തുനിന്നും കിട്ടിയ നിധി

കൃഷി ഭൂമിയില്‍ പൊന്നുവിളയിക്കുന്നവരാണ് കര്‍ഷകര്‍. കര്‍ഷകര്‍ മണ്ണില്‍ പണിയൊടുക്കുന്നതു കൊണ്ടാണ് നാം ഓരോരുത്തരും സ്വാധിഷ്ടമായ പച്ചക്കറികളും മറ്റും ഉപയോഗിക്കുന്നത്. കര്‍ഷകരായ നല്ലമനുഷ്യരെ തേടി ചില ഭാഗ്യങ്ങളും കൈവരാറുണ്ട്. മധ്യപ്രദേശിലെ ഒരു കര്‍ഷകന് കൃഷിയിടത്തില്‍നിന്ന് ലഭിച്ചത് വജ്രശേഖരമാണ്. അത് ലേലം ചെയ്തപ്പോള്‍ കിട്ടയതാകട്ടെ 60.6 ലക്ഷം രൂപയും.
മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്തുള്ള 45കാരനായ കര്‍ഷകന്‍ ലഖാന്‍ യാദവിനാണ് കുറച്ചുനാള്‍ മുമ്ബ് കൃഷിയിടത്തില്‍നിന്ന് വജ്രശേഖരം ലഭിച്ചത്. പാട്ടഭൂമിയിലാണ് ലഖാന്‍ യാദവിന് ഭാഗ്യം കടാക്ഷിച്ചത്. കൃഷി ആവശ്യത്തിനായി കുഴി എടുക്കുമ്‌ബോഴാണ്, തിളങ്ങുന്ന ഒരു കല്ല് കണ്ടത്. അത് ഒരു സാധാരണ കല്ലാണെന്നാണ് ആദ്യം കരുതിയതെങ്കിലും, കൈയിലെടുത്തപ്പോഴാണ് തിളങ്ങുന്നത് കണ്ടത്. സംശയം തോന്നിയ അദ്ദേഹം പട്ടണത്തിലെ ഒരു ജൂവലറിയില്‍ കൊണ്ടുപോയി ഇത് കാണിച്ചു. അപ്പോഴാണ്, ഇത് വജ്രമാണെന്ന് മനസിലായത്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സമീപിച്ചു അത് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി ഈ വജ്ര കല്ല് ലേലം ചെയ്തത്. ലേലത്തില്‍ ലഭിച്ചതാകട്ടെ 60.6 ലക്ഷം രൂപയും.
ഒറ്റരാത്രികൊണ്ട് ലക്ഷാധിപതിയായെങ്കിലും ലഖാന്‍ യാദവിന് അമിതമായ ആഗ്രങ്ങളൊന്നുമില്ല. നാലു മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി ഈ തുക സ്ഥിര നിക്ഷേപമായി ബാങ്കിലിടാനും ഉദ്ദേശിക്കുന്നു.
വജ്രം ലേലം ചെയ്തു ലഭിച്ച പണത്തില്‍നിന്ന് ഒരു ലക്ഷം രൂപയെടുത്ത് അദ്ദേഹം ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി. കര്‍ഷകന് വയലുകളില്‍നിന്ന് വജ്രങ്ങള്‍ കണ്ടെത്തിയ ആദ്യ സംഭവമല്ല ഇത്. സമാനമായ മറ്റൊരു സംഭവത്തില്‍, പന്നയിലെ കൃഷിയിടത്തില്‍നിന്ന് 30 ലക്ഷം മുതല്‍ 35 ലക്ഷം വരെ വിലവരുന്ന മൂന്ന് വജ്രങ്ങള്‍ കണ്ടെത്തിയതും ഒരു തൊഴിലാളി ഒറ്റരാത്രികൊണ്ട് കോടീശ്വരനായി മാറുകയും ചെയ്തു. പിന്നോക്ക മേഖലയില്‍ സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ പന്ന, വജ്ര ഖനികള്‍ക്ക് ലോകപ്രശസ്തമാണ്.
https://www.facebook.com/Malayalivartha























