അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് പ്രവേശിച്ച സഹോദരിമാർക്ക് സമ്മാനങ്ങളും മധുരപലഹാരവും നല്‍കി മടക്കി അയച്ച് ഇന്ത്യൻ സൈന്യം; സഹോദരിമാരെ പാക് സൈന്യത്തിന് കൈമാറിയത് ചകന്‍ ദാ ബാഗ് ക്രോസിങ് പോയന്‍റില്‍ വെച്ച്

അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്താനി പെണ്‍കുട്ടികളെ മടക്കി അയച്ചു. രാജ്യത്തിന്റെ അതിഥികളായി പരിഗണിച്ച് സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ് സൈനികര്‍ അവരെ യാത്രയാക്കിയത്. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ് ക്രോസിങ് പോയന്‍റില്‍ വെച്ചാണ് ഇന്ത്യന്‍ സേന ഇവരെ പാക് സൈന്യത്തിന് കൈമാറിയത്.
17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് പാക് അധീന കശ്മീര്‍ അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചത്. പൂഞ്ചിലാണ് സംഭവം. അബ്ബാസ്പൂര് സ്വദേശികളാണിവര്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അതിര്‍ത്തി കടന്നത് അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞ മറുപടിയെന്ന് സൈനിക വക്താവ് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഭയപ്പെട്ടിരുന്നു എന്നും എന്നാല്‍ വളരെ മര്യാദയോടെയാണ് ആര്‍മി ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ലൈല സുബൈര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























