'കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ അടുത്ത നൂറ്റാണ്ടില്‍ വലിയ ബാധ്യതയാണ്' ; കാര്‍ഷിക നിയമം പുനപരിശോധിക്കില്ലെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് പുതിയ കാര്‍ഷിക നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമം പുനപരിശോധിക്കില്ലെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങള്‍ അടുത്ത നൂറ്റാണ്ടില്‍ വലിയ ബാധ്യതയാണെന്നും അതുകൊണ്ടു തന്നെ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗ്രാ മെട്രോ റെയില്‍ പ്രൊജക്ട് വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് സമഗ്ര പരിഷ്കാരങ്ങള്‍ നടപ്പാക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ചൊവ്വാഴ്ച ഭാരത് ബന്ദ് നടത്താനൊരുങ്ങുന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























