പേയിങ് ഗസ്റ്റായ യുവതി 15കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ

വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന ഇരുപത്തിനാലുകാരി പതിനഞ്ചുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കുട്ടിയുടെ അമ്മ. പരാതിയെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. താമസക്കാരിയായതോടെ മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി മകനെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതി. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. പരാതി നല്‍കിയതോടെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇത്തരം ആരോപണം ഉന്നയിച്ചതെന്നും യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























