പശ്ചിമ ബംഗാളില്‍ സമരത്തിനിടെ പൊലീസ് വെടിവെയ്‌പ്പ്; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പശ്ചിമ ബംഗാളില്‍ നാളെ 12മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി

പശ്ചിമ ബംഗാളില്‍ നാളെ 12മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി. സര്‍ക്കാരിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിനു പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. എന്നാല്‍ വെടിവെപ്പുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രതിഷേധം അക്രമാസക്തമാകുകയും പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് ബിജെപി ആരോപിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതും പൊലീസുമായി ഏറ്റുമുട്ടുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമരക്കാരെ നേരിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
അതേസമയം, സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഒരാള്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതായും വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























