ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ചത്തീസ്ഗഡ് പൊലീസ്;ദില്ലി വളയാൻ കർഷകർ

ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ചത്തീസ്ഗഡ് പൊലീസ്. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്.ഭാരത് ബന്ദിന് പിന്തുണയുമായി കര്‍ഷക സമരങ്ങള്‍ക്ക് എത്തുന്ന നേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പൊലീസ് അറസ്റ്റു ചെയ്യുകയാണ്.യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.
ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ഇതെന്നും രാജ്യം ഒറ്റക്കെട്ടായി കര്‍ഷകര്‍ക്ക് പിന്തുണയുമായി വരുമ്പോള്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു.അതാണ് നേതാക്കളെ അറസ്റ്റു ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ വിളച്ചു പറയുന്നതെന്നും ഇതിലൂടെയൊന്നും ജനങ്ങള്‍ തോല്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കരുതല്‍ തടങ്കല്‍ ആണ് ഇതെങ്കില്‍ ഇത് അദാനിക്കും അംബാനിക്കും വേണ്ടിയാണ്. കൃഷിക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണ്. ഇത് ജനങ്ങള്‍ പൊറുക്കാന്‍ പോകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ദല്‍ഹിയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരാണ് മാര്‍ച്ച് ചെയ്ത് എത്തിയിരിക്കുന്നത്.കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.കെജ്‌രിവാള്‍ ആദ്യം കാര്‍ഷിക ബില്ലിന് പിന്തുണ നല്‍കി അംഗീകരിച്ചിരുന്നെന്നാണ് സ്മൃതിയുടെ അവകാശവാദം.കാര്‍ഷിക ബില്ലിന്റെ വിജ്ഞാപനപത്രത്തെക്കുറിച്ച് വിവരം നല്‍കിയപ്പോള്‍ കെജ്‌രിവാള്‍ ബില്ലിന് പൂര്‍ണ പിന്തുണ നല്‍കിയെന്നും കാര്‍ഷിക ബില്ലിന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സ്വീകാര്യതയും പിന്തുണയും ലഭിച്ചെന്നും അവര്‍ അവകാശപ്പെട്ടു.അതേസമയം, കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നാണ് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തെ വീട്ടില്‍ നിന്ന് ഇറങ്ങാനോ ആരെയും കാണാനോ അനുവദിക്കുന്നില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച എത്തിയിരുന്നു.സിന്‍ഗുവിലെ പ്രതിഷേധ വേദിയിലേക്ക് കെജ്‌രിവാളിനൊപ്പം മന്ത്രി സഭയിലെ ചില അംഗങ്ങളും എം.എല്‍.എമാരും അനുഗമിച്ചിരുന്നു.കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും തങ്ങള്‍ പിന്തുണയ്ക്കുന്നെന്നും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണ്. കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക പ്രതിഷേധ വേദി സന്ദര്‍ശിച്ച ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാള്‍.
https://www.facebook.com/Malayalivartha























