ആദ്യം അടിച്ചൊതുക്കി, പിന്നെ നേരിട്ടെത്തി; അമിത് ഷാ നേരിട്ടെത്തി അടിയന്തര ചര്‍ച്ച വൈകുന്നേരം; കര്‍ഷക സമരം രൂക്ഷമാകുന്നിനിടെ ആഭ്യന്തരമന്ത്രിയുടെ കരുനീക്കം; കര്‍ഷകരുമായിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആറാം തവണത്തെ ചര്‍ച്ച നാളെ

ഇന്ന് രാവിലെ മുതല്‍ കര്‍ഷക സമരങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത് ആസൂത്രണ നീക്കങ്ങളാണ്. രാവിലെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. പിന്നാലെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായി പോലീസ് അധിക്രമം നടന്ന വാര്‍ത്തയും പുറത്ത് വന്നു. ഉച്ചക്കഴിഞ്ഞ് പുറത്ത് വന്നത് കര്‍ഷ സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു നീക്കുന്നുവെന്ന വാര്‍ത്ത. എന്നാന്‍ ഇപ്പോള്‍ പുറത്ത് വരുന്നത് കര്‍ഷകരുമായി അടിയന്തര ചര്‍ച്ച നടത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തു വരുന്നുവെന്നുള്ളതാണ്.
ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് അമിത് ഷാ നേരിട്ട് കര്‍ഷക സമര നേതാക്കളുമായി ചര്‍ച്ച നടത്തുക. ബുധനാഴ്ച ആറാം തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അമിത് ഷാ യോഗം വിളിച്ചത്. ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷക നേതാവ് രാകേഷ് ടിക്കായതിനെയാണ് ഇന്ന് ഏഴുമണിക്ക് ചര്‍ച്ചയ്ക്ക് എത്തണമെന്ന് അമിത് ഷാ അറിയിച്ചത്. 'എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചിട്ടുണ്ട്. അമിത് ഷാ ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഏഴ് മണിക്കാണ് ചര്‍ച്ച.' ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ദേശീയപാതയില്‍ പ്രതിഷേധിക്കുന്ന ചില കര്‍ഷക നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ എല്ലാ സംഘടനകളും പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. മൂന്നു നിയമങ്ങളും പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞൊന്നും അംഗീകരിക്കാന്‍ തയാറാകില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. അതേസമയം എട്ട് സംഘടനാ നേതാക്കളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍ക്കിടയിലും അമര്‍ഷമുണ്ട്. കര്‍ഷകസമര നേതാക്കളെ ഭിന്നിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു. നിയമത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു അഹങ്കാരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ പഞ്ചാബും ഹരിയാനയും നിശ്ചലമായി. ബിജെപി ഭരിക്കുന്ന സംസ്ഥനങ്ങളിലും ബന്ദ് കാര്യമായി ബാധിച്ചു. സിംഘുവില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. കര്‍ഷകര്‍ക്ക് പുറമെ കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി റോഡ് ഉപരോധിച്ചു.
കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലാണ്. എംപിയും അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റെ സെക്രട്ടറിയുമായ കെ. കെ. രാഗേഷ് , അഖിലേന്ത്യാ കിസാന്‍ സഭാ ഫിനാന്‍സ് സെക്രട്ടറി കൃഷ്ണ പ്രസാദ് എന്നിവര്‍ ബിലാസ്പുരില്‍ അറസ്റ്റിലായി. ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്. അനുരഞ്ജനങ്ങള്‍ക്ക് വഴങ്ങാതെ കര്‍ഷക പ്രക്ഷോഭം അതിശക്തമായി തന്നെ മുന്നേറുന്നതിനിടയിലാണ് അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. വലിയ തോതിലുള്ള പ്രതിഷേധ പരിപാടിയിലേക്കു നീങ്ങവെയാണ് പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും വീട്ടുതങ്കലിലാണ്.
https://www.facebook.com/Malayalivartha























