രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം; ഫലം 153 പഞ്ചായത്തുകളില്‍ 82 ഉം നേടി കോണ്‍ഗ്രസ്; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്; ബി.ജെ.പിക്ക് കനത്ത തിരിച്ചടി

കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും പുറത്ത് വരുന്നത്. രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസ് മുന്നില്‍. ഇതുവരെ ഫലം പുറത്തുവന്ന 153 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 82 എണ്ണത്തിലും കോണ്‍ഗ്രസ് ജയിച്ചു. 56 ഇടത്ത് മാത്രമാണ് ബിജെപി മുന്നിലുള്ളത്.
ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 21 ജില്ലകളിലെ 4,371 പഞ്ചായത്ത് സമിതി സ്ഥാനത്തേക്കും 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ 23, 27, ഡിംസബര്‍ ഒന്ന്, അഞ്ച് തിയതികളിലായി നാല് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികളോടെ സംസ്ഥാനത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
ജില്ലാ പരിഷത്ത് സ്ഥാനത്തേക്ക് 1,778 പേരും പഞ്ചായത്ത് സമിതി സ്ഥാനത്തേക്ക് 12,663 പേരും മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പറഞ്ഞു. പഞ്ചായത്ത് അധ്യക്ഷനെ ഡിസംബര്‍ പത്തിനും ഉപാധ്യക്ഷനെ ഡിസംബര്‍ പതിനൊന്നിനും തിരഞ്ഞെടുക്കും. ചൊവ്വാഴ് രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിനെയും ബിജെപിയും സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ് ഫലം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണകക്ഷി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രവണതയാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ ബി.ജെ.പിക്ക് തിരിച്ചടികൂടിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം.
https://www.facebook.com/Malayalivartha























