ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാത്തതിലുള്ള പ്രതികാരമാണ് തന്റെ വീട്ടുതടങ്കൽ; കേന്ദ്ര സര്‍ക്കാര്‍ തന്നോട് പക വീട്ടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍

കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നോട് പക വീട്ടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാത്തതിലുള്ള പ്രതികാരമാണ് തന്നെ വീട്ടു തടങ്കലിലാക്കാന്‍ കാരണമെന്നും കേജരിവാള്‍ ആരോപിച്ചു.
കര്‍ഷക പ്രതിഷേധത്തിനൊപ്പം ഇന്ന് അണിചേരാനിരുന്നതാണ്. മുഖ്യമന്ത്രിയായല്ല, ഒരു സാധാരണമനുഷ്യനെന്ന നിലയില്‍ പോകാനാണ് ഇരുന്നിരുന്നത്. എന്നാല്‍ കേന്ദ്രം എന്നെ മനപൂര്‍വ്വം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. കര്‍ഷക സമരത്തോടുള്ള നിലപാട് കേന്ദ്രത്തെ വിറളിപിടിപ്പിക്കുന്നു. കര്‍ഷകസമരം കേന്ദ്രത്തെ വെട്ടിലാക്കിയെന്നും ജേകരിവാള് പറഞ്ഞു.
https://www.facebook.com/Malayalivartha























