മല്ലിയും ഉലുവയും തമ്മില്‍ എന്താണ് വ്യത്യാസം ;രാഹുലിനെ വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി
കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത ബന്ദിനെ പിന്തുണച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും വിമര്‍ശിച്ചും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി.മല്ലിയും ഉലുവയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പറയാന്‍ രൂപാണി രാഹുലിനെ വെല്ലുവിളിച്ചു. വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്‌കരണ പ്ലാന്റിന്റെയും ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞപ്പോള്‍, കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പേരില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ഇവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്- രൂപാണി പറഞ്ഞു. സാധിക്കുമെങ്കില്‍ ഉലുവയും മല്ലിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയൂ- രൂപാണി രാഹുലിനെ പരിഹസിച്ചു.കോണ്‍ഗ്രസ് ഇപ്പോള്‍ എതിര്‍ക്കുന്ന കാര്‍ഷിക നിയമത്തിലെ നിബന്ധനകള്‍ 2019ലെ അവരുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിരുന്നവ ആണെന്നും രൂപാണി പറഞ്ഞു. വര്‍ഷങ്ങളായി പരിഹരിക്കാതെ കിടന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതെ സമയം
കേന്ദ്ര കൃഷിമന്ത്രിയായിരുന്ന എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഏറെ മുന്‍പ് തന്നെ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞു.തന്റെ പേരില്‍ ബി.ജെ.പി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പഴയ കത്തില്‍ വിശദീകരണവുമായി പവാര്‍ തന്നെ രംഗത്തെത്തിയതോടെയാണ് ബി.ജെ.പിയുടെ വാദങ്ങള്‍ പൊളിഞ്ഞത്.അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി ആക്ട് നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിത് , ശിവരാജ് ചൗഹാന്‍ എന്നിവര്‍ക്ക് പണ്ട് കത്തയച്ചിരുന്നു. ഈ കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ വാദം. എ.പി.എം.സിക്ക് ചില പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എ.പി.എം.സി നിയമം തുടരണം, പക്ഷേ പരിഷ്‌കാരങ്ങളോടെ ആയിരിക്കണം. ഞാന്‍ കത്തെഴുതിയതില്‍ സംശയമില്ല. പക്ഷേ അവരുടെ മൂന്ന് നിയമങ്ങളില്‍ എ.പി.എം.സിയെക്കുറിച്ച് പരാമര്‍ശിക്കുന്നു പോലുമില്ല. അവര്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. അതിന് പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ല, ”ശരദ് പവാര്‍ പറഞ്ഞു.
അതേസമയം, ദേശീയ തലത്തില്‍ എന്‍.ഡി.എ സര്‍ക്കാരിനെതിരെ സംയുക്ത രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുന്നതിന്റെ പുതിയ സൂചനകള്‍ ശരദ് പവാര്‍ നല്‍കിയിരുന്നു.കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമം തുടരുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായകമായ നീക്കം.
https://www.facebook.com/Malayalivartha























