ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍... ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയും പൊലീസും ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് വിവരം. രണ്ട് ഭീകരരെ ഇതിനോടകം വധിക്കാനായിട്ടുണ്ട്. സംഭവത്തില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
പുല്‍വാമയിലെ ടിക്കന്‍ മേഖലയിലാണ് സംഭവം.
ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് ജമ്മുകാശ്മീര്‍ പൊലീസ് പറയുന്നത്. ജമ്മുകാശ്മീരിലെ ജില്ലാ വികസന കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കവെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഡിസംബര്‍ 19ന് അവസാനിക്കും. 22നാണ് വോട്ടെണ്ണല്‍.
"
https://www.facebook.com/Malayalivartha























