Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഇന്ത്യ ഒരു മികച്ച മാതൃകയാണ്; ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കും; ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്

09 DECEMBER 2020 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍

ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് രംഗത്ത് വന്നിരിക്കുകയാണ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞത്. ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം നടത്തിയത്.


ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകൾ തമ്മിലോ, അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുൾപ്പടെ ആഗോള തിരിച്ചറിയലിനും ഡിജിറ്റൽ പേമെന്റിനുമായി ഇന്ത്യ വേദികൾ നിർമിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഈ നയങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് സഹായം വിതരണം ചെയ്യുന്നതിനുളള ചെലവ് ഗണ്യമായി കുറച്ചു, പ്രത്യേകിച്ച് മഹാമാരിയുടെ സമയത്ത്. ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആളുകൾ പോകുന്നുണ്ടെങ്കിൽ അവർ ഇന്ത്യയെ ഉറ്റുനോക്കണമെന്ന് ഞാൻ പറയും. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നത്, ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങൾ അസാധാരണമാണ്. - ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു മികച്ച മാതൃകയാണ്. ഓപ്പൺസോഴ്സ് സാങ്കേതികതയുടെ അടിസ്ഥാനത്തിൽ സമാനമായ വ്യവസ്ഥിതികൾ അവതരിപ്പിക്കാൻ മതിയായ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടില്ലാത്ത മറ്റുരാജ്യങ്ങളെ തങ്ങളുടെ സംഘടന സഹായിച്ചുവരികയാണെന്നും ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.  കോവിഡ് പ്രതിരോധ വാക്സിൻ വേഗത്തിൽ വികസിപ്പിച്ചെടുക്കാനായതിലും ബിൽ ഗേറ്റ്സ് സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ആറ് ചികിത്സാരീതികൾ ഉണ്ടായിരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു സുപ്രധാനനേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'റിമോട്ട് ലേണിങ്, ടെലിമെഡിസിൻ, ഡിജിറ്റൽ പണമിടപാടുകൾ തുടങ്ങി ഡിജിറ്റൽ കാര്യങ്ങൾ മൊത്തത്തിൽ വളരെയധികം പുരോഗമിച്ചു. മഹാമാരി ഭീതിജനകമായിരുന്നുവെങ്കിലും അത് ഇത്തരത്തിലുളള ചില നവീകരണങ്ങളിലേക്കാണ് നമ്മെ എത്തിച്ചത്, വേഗത്തിലുളള പ്രതിരോധവാക്സിൻ ഉൾപ്പടെ. ആർക്കാണ് കോവിഡ് വാക്സിൻ ലഭിക്കേണ്ടതെന്ന് ലോകത്തെ സാമ്പത്തികശക്തിയായ രാജ്യങ്ങൾ തീരുമാനിക്കരുതെന്നും തുല്യത ഉറപ്പാക്കണം. വാക്സിനുകൾക്ക് 2022 ഓടെ കൊറോണ വൈറസിന്റെ അവസാനം കുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മഹാമാരി വന്നേക്കാമെന്ന കാര്യം നാം മറന്നുകൂട. അതിനാൽ നാം അതിനായി നിക്ഷേപം നടത്തുകയും തയ്യാറായി ഇരിക്കുകയും വേണം.' ബിൽ ഗേറ്റ്സ് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങൾ ഏറെ ഞെട്ടിക്കുന്നതാണ്. അതേ സമയം കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയ പല നിയമങ്ങളും ഇന്ന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും വികസനം നടപ്പിലാവണമെങ്കിൽ പരിഷ്കാരങ്ങൾ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗ്ര മെട്രോ റെയിൽ പ്രോജക്ടിന്റെ വിർച്വൽ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി നേതാവിന് ദാരുണാന്ത്യം...  (19 minutes ago)

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു....  (51 minutes ago)

താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം... ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും  (1 hour ago)

സംസ്ഥാനത്ത് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ്.... 6 മണി മുതൽ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം  (1 hour ago)

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (1 hour ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (2 hours ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (2 hours ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (2 hours ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (2 hours ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (2 hours ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (12 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (12 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (12 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (12 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (12 hours ago)

Malayali Vartha Recommends