നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എത്താന്‍ ശ്രമിക്കുമെന്ന് നരേന്ദ്രമോദി

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയായിരുന്നു പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച് സൂചന നല്‍കിയത്.
കഴിഞ്ഞ തവണ മാര്‍ച്ച് നാലിന് ആയിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാന്‍ മനസിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാര്‍ച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്. അതുവരെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പരമാവധി എത്താന്‍ ശ്രമിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
ഫെബ്രുവരി അവസാനവാരം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 27ന് കേരളത്തില്‍ വീണ്ടും പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha