കൊവിഡ് വാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ അനുമതി... എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍ പരീക്ഷണം നടത്തും... കൊവാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്.... രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചന

കൊവിഡ് വാക്‌സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ അനുമതി... എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍ പരീക്ഷണം നടത്തും... കൊവാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചന.
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയത്.
നേരത്തെ 15-18 വയസ് വരെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്.... എന്നാല്‍
മൂന്നാം വ്യാപന കരുതല്‍ നടപടികള്‍ക്കായുള്ള സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് സമിതിക്ക് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് അനുമതി ലഭിച്ചത്.
വാക്‌സിന്‍ നല്‍കുന്നത് വ്യാപിപ്പിക്കാനാണ് നീക്കം. മറ്റ് ചില വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട്. മൂന്നാം വ്യാപനത്തില്‍ ആഘാതം എങ്ങനെ കുറക്കാമെന്നാണ് ആലോചന. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കാണ് കുത്തിവയ്‌പെടുക്കുക. ഫൈസറിന്റെ വാക്‌സിൻ ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഫൈസറിന്‍റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി.
ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഫൈസർ വാക്‌സിന്‍ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കാനഡ ആരോഗ്യ വകുപ്പ് സീനിയര്‍ അഡ്വസൈര്‍ സുപ്രിയ ശര്‍മ പറഞ്ഞു. 12 മുതൽ പതിനഞ്ച് വയസുവരെയുള്ളവർക്ക് വാക്സിന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യം കാനഡയാണ് .
16 വയസിനുമുകളിലുള്ളവര്‍ക്ക് വാക്സിൻ നൽകാൻ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയിലും വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയത്.
അതേസമയം കൊവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.
https://www.facebook.com/Malayalivartha