Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

തിരുവനന്തപുരം പാരിപ്പള്ളിമുതല്‍ വിഴിഞ്ഞംവരെ 80 കിലോമീറ്റര്‍ റിങ്‌റോഡ് നിര്‍മിക്കാനും സംസ്ഥാനത്തെ 11 റോഡുകള്‍ 'ഭാരത് മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി

15 JULY 2021 06:39 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം പാരിപ്പള്ളിമുതല്‍ വിഴിഞ്ഞംവരെ 80 കിലോമീറ്റര്‍ റിങ്‌റോഡ് നിര്‍മിക്കാനും സംസ്ഥാനത്തെ 11 റോഡുകള്‍ 'ഭാരത് മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

കണ്ണൂര്‍ വിമാനത്താവളംവഴി മേലെചൊവ്വ-മട്ടന്നൂര്‍-കൂട്ടുപുഴ-വളവുപാറ-മാക്കൂട്ടം-വിരാജ്പേട്ട-മടിക്കേരി-മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണല്‍ ഹൈവേയായി ഉയര്‍ത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി.

 



ജോണ്‍ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തികസാധ്യതകള്‍കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി.

തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനമാവുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പുചെലവ്. നാഷണല്‍ ഹൈവേ അതോറിറ്റി (എന്‍.എച്ച്.എ.ഇ.)ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

 

 



ഭൂമി ഏറ്റെടുക്കാന്‍ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും.വലിയ ബാധ്യതകള്‍വരുന്ന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നിര്‍മാണസാമഗ്രികളുടെ നികുതിയില്‍ സംസ്ഥാനം ഇളവുനല്‍കണമെന്ന നിര്‍ദേശം ഗഡ്കരി മുന്നോട്ടുവെച്ചു.

ആ വകയില്‍ സംസ്ഥാനം ചെലവഴിക്കുന്ന തുകയ്ക്ക് തുല്യമായി പദ്ധതിയില്‍ സംസ്ഥാനത്തിന് ഓഹരിപങ്കാളിത്തം കേന്ദ്രം നല്‍കും. പുതിയ റിങ്‌റോഡ് വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ടൗണ്‍ഷിപ്പ് വികസിപ്പിക്കാനാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ 12 റോഡുകള്‍ നാഷണല്‍ ഹൈവേകളായി പ്രഖ്യാപിക്കുമെന്ന് എന്‍.എച്ച്.എ.ഇ. നേരത്തേ പറഞ്ഞിരുന്നു. പുതിയ അലൈന്‍മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ഉദ്യോഗസ്ഥതലത്തില്‍ പല ഘട്ടങ്ങളായി ചര്‍ച്ചകള്‍ നടന്നു. അതിന് തുടര്‍ച്ചയായാണ് 12 പദ്ധതികളില്‍ ഒന്ന് ദേശീയപാതയായും മറ്റുള്ളവ 'ഭാരത്മാല'യുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനും ധാരണയായത്.

 



ഭാരത് മാലയുടെ രണ്ടാംഘട്ടത്തിലെ റോഡുകള്‍

ആലപ്പുഴ (എന്‍.എച്ച്.47) മുതല്‍ ചങ്ങനാശ്ശേരി-വാഴൂര്‍-പതിനാലാം മൈല്‍ (എന്‍.എച്ച്.220) വരെ 50 കി.മീ.

എന്‍.എച്ച്. 183-എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച്. ളാഹയ്ക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ.

തിരുവനന്തപുരം-തെന്‍മലയെ ബന്ധിപ്പിക്കുന്ന 72 കി.മീ.,

ഹോസ്ദുര്‍ഗ്-പാണത്തൂര്‍-ഭാഗമണ്ഡലം-മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ.,

ചെര്‍ക്കള-കല്ലിടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ.

വടക്കാഞ്ചേരി-പൊള്ളാച്ചി റോഡ്.

 



തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം-കരമന-കളിയിക്കാവിള റോഡ്.

കായകുളം (എന്‍.എച്ച്.47) മുതല്‍ തിരുവല്ല ജങ്ഷന്‍ (എന്‍.എച്ച്.183) 23 കി.മീ.

വിജയപുരത്തിനടുത്തുള്ള ജങ്ഷന്‍ (എന്‍.എച്ച്.183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജങ്ഷന്‍വരെ (എന്‍.എച്ച്.85) 45 കി.മീ.



കല്‍പ്പറ്റയ്ക്കടുത്തുള്ള ജങ്ഷന്‍ (എന്‍.എച്ച്.766) മുതല്‍ മാനന്തവാടി വരെ 50 കി.മീ.

എന്‍.എച്ച്. 183-എ. യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം, ചവറ വരെ (എന്‍.എച്ച്.66) 17 കി.മീ.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു  (32 minutes ago)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....  (40 minutes ago)

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (1 hour ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (1 hour ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (2 hours ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (9 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (9 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (9 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (9 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (9 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

Malayali Vartha Recommends