Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

ഇന്ത്യൻ വെബ്സൈറ്റുകളെ ലക്ഷ്യം വച്ച് പാക് ഹാക്കർമാർ! ഉദ്ദേശം അത് നശിപ്പിക്കാൻ! പിന്നിലെ കറുത്തകരം ചൈനയുടേത്!

15 JULY 2021 11:13 AM IST
മലയാളി വാര്‍ത്ത

സാങ്കേതികവിദ്യ മനുഷ്യരിൽ ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതൊന്നുമല്ല. ദൈനംദിനം പ്രവർത്തനങ്ങൾ ഏകോപിക്കുകകയും അവ സുഗമമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയുടെ ദോഷവശങ്ങളെ കുറിച്ച് കൂടി നമ്മൾ മനസ്സിലാക്കണം.

ഇത്തരത്തിൽ നല്ലതിനായി ലക്ഷ്യം വച്ച് തുടങ്ങിയ പല കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യയുടെ ചൂഷണവും ഒട്ടനവധി രാജ്യദ്രോഹപരമായിട്ടുള്ള കാര്യങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. അത്തരത്തിൽ ഒന്നിനെ കുറിച്ചാണ് ഇപ്പോൾ ഇന്ത്യ ചർച്ച ചെയ്യുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും യുദ്ധ ഭൂമിയിൽ ചോര പൊടിച്ച് യുദ്ധം ചെയ്യുന്നത് നമുക്ക് ഏവർക്കും അറിവുള്ള കാര്യമാണ്, എന്നാൽ ഒരു തുള്ളി രക്തം പോലും ചീന്താതെ എതിരാളിയെ തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ള ഒരു മാർ​ഗമാണ് സൈബർ അറ്റാക്ക്.

മിക്ക രാജ്യങ്ങളും ഇപ്പോൾ സൈബർ ലോകത്തിൽ യുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും പല രാജ്യങ്ങളും ഇന്ത്യയുമായി സജീവ യുദ്ധത്തിലാണ് എന്നുള്ള കാര്യം നമ്മളിൽ ചിലർക്ക് എങ്കിലും അറിയാവുന്നതാണ്. നേരിട്ട് ഏറ്റു മുട്ടിയാല്‍ അത് അത്ര നല്ലതിനാകില്ല എന്ന ബോധ്യം അവര്‍ക്കു ഉള്ളത് കൊണ്ടായിക്കണം അവർ ഈ സൈബര്‍ ഒളിയുദ്ധത്തിന് തയ്യാറെടുത്തിരിക്കുന്നത് എന്ന് വേണം കരുതാൻ.

ഏറ്റവുമൊടുവിലായി ലഭിച്ചിരിക്കുന്ന വാർത്തയെന്തെന്നാൽ, രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്ഥാൻ ഹാക്കർമാർ ശ്രമം നടത്തിയതായി കണ്ടെത്തി.

അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൂമൻ ടെക്നോളജീസിന്റെ സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന വിഭാഗമായ ബ്ളാക്ക് ലോട്ടസ് ലാബ് ആണ് കണ്ടെത്തലുമായി വന്നിരിക്കുന്നത്. ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ട്രോജൻ വൈറസിനെ ഹാക്കർമാർ ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്ന് ബ്ളാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റ് മൈക്കൽ ബെഞ്ചമിൻ ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ട്രോജൻ വൈറസുകൾ കമ്പ്യൂട്ടറുകളിൽ വ്യാപകമാണെങ്കിലും റാറ്റ് (റിമോട്ട് അക്സസ് ട്രോജൻ) എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഇത്തരം വൈറസുകൾ അധികം കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം. രാജ്യത്തിനു വെളിയിൽ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാൻ ഇത്തരം വൈറസുകളിലൂടെ സാധിക്കുമെന്നത് സംഭവത്തെ ഏറെ ഗുരുതരമാക്കുന്നു.

പാകിസ്ഥാനിൽ ഇരുന്ന് കൊണ്ട് ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ട്രോജൻ വൈറസിനെ കമ്പനി വെബ്സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയതായി ബെഞ്ചമിൻ അറിയിച്ചിട്ടുണ്ട്.

മാത്രവുമല്ല ഹാക്കർമാർക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാൻ സാദ്ധ്യതയുള്ളതായി സംശയിക്കപ്പെടുന്നുണ്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ച പാകിസ്ഥാൻ നെറ്റ്‌വർക്കായ സോങ്ങ് 4 ജി, ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കായ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ്. ഇതാണ് ചൈനയ്ക്ക് ഈ സംഭവത്തിലുള്ള പങ്കിനെകുറിച്ച് സംശയങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നത്.

ചൈനയുടെ കാര്യത്തിൽ ഈ സംശയം നേരത്തേയും പുറത്ത് വന്നിട്ടുള്ളതാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ദേശീയ സൈബര്‍ പവര്‍ സൂചികയില്‍ സൈബര്‍ ശക്തിയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ചൈന നിൽക്കുന്നത്.

എന്നാൽ, ലോകത്തെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയുമാണ്. ചൈനയെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് അവരുടെ ഒന്നാം നമ്പര്‍ ശത്രു. എങ്ങനേയും നമ്മളെ തകർക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യവും. ഇതിനു വേണ്ടിയുള്ള കരുക്കൾ വളരെ ശ്രദ്ധാപൂർവ്വം നീക്കുകയാണ് അവർ.

'റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ 'ഒരു അമേരിക്കന്‍ സൈബര്‍ സുരക്ഷ സ്ഥാപനം ആണ്. അവരുടെ പുറത്തു വന്ന ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് സ്റ്റേറ്റ് പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണത്തെയും മറ്റ് ഇന്ത്യന്‍ സംവിധാനങ്ങളെയും ആക്രമിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ മാധ്യമം ആയ ദി പ്രിന്റ് ആണ് കഴിഞ്ഞ മാസം ഈ വാര്‍ത്ത പുറത്തു വിട്ടത്. 'റെഡ് ഫോക്സ്ട്രോട്ട്' എന്നാണ് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ ഈ ഹാക്കര്‍ ഗ്രൂപ്പിന് വിളിപ്പേര് നല്‍കിയിരിക്കുന്നത്.

ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷ സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ ജൂണ്‍ 16 ന് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍, സംശയാസ്പദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുരക്ഷാ ഭീഷണി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചൈനീസ് സൈബര്‍ ആക്രമണ ഗ്രൂപ്പും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രഹസ്യാന്വേഷണ വിഭാഗമായ, യൂണിറ്റ് 69010യും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണ്ടെത്തലുകള്‍ പുറത്തു വന്നത്.

ഇതേ സൈബര്‍ സുരക്ഷ സ്ഥാപനമാണ് മാര്‍ച്ചില്‍ ചൈനയുമായി ബന്ധമുള്ള 'റെഡ് എക്കോ' എന്ന് വിളിപ്പേരുള്ള മറ്റൊരു ഹാക്കര്‍ ഗ്രൂപ്പ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി ഉള്‍പ്പെടെ ഇന്ത്യയുടെ ഊര്‍ജ്ജ ഉല്പാദന വിതരണ മേഖലയെ ലക്ഷ്യമിടുന്നുണ്ട് എന്ന വാര്‍ത്ത പുറത്തു വിട്ടത്. ചൈനയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രാഥമികമായി ഉത്തരവാദിത്തമുള്ള ഒന്നിലധികം സബോര്‍ഡിനേറ്റ് ഓഫീസുകളും 69010 എന്ന യൂണിറ്റിന് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പുറത്തു വിട്ട ഡാറ്റ പ്രകാരം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍, '3 ഇന്ത്യന്‍ എയ്റോസ്പേസ്, പ്രതിരോധ കോണ്‍ട്രാക്ടിങ് ആണ് കമ്പനികളെ ആണ് റെഡ് ഫോക്‌സ് ട്രോട്ട് ടാര്‍ഗറ്റ് ചെയ്തത്. റെക്കോര്‍ഡഡ് ഫ്യൂച്ചറിന്റെ അനുമാനം പ്രകാരം ഈ നടപടികള്‍ കാണിക്കുന്നത് ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെയോ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രത്തെയോ ആണ് റെഡ് ഫോക്‌സ് ട്രോട്ട് ലക്ഷ്യം വയ്ക്കുന്നത് എന്നാണ്.

അതുകൊണ്ട് തന്നെ സൈബര്‍ മേഖലയിലുടെ കടന്നു കയറി ഇന്ത്യയുടെയും അമേരിക്കയുടെയും അഭ്യന്തര പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ എത്തിക്കാനാണ് ചൈനയുടെ ശ്രമം. വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ഇരു രാജ്യങ്ങളിലും ആഭ്യന്തര കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ഇത് തന്നെയാണ് ചൈനയുടെ മാസ്റ്റര്‍ പ്ലാന്‍. ജോ ബൈഡന്‍ ഭരണകൂടവും ഇന്ത്യയും ഒരുപോലെ ചൈനയില്‍ നിലനില്‍ക്കുന്ന ഏകാദിപത്യ സ്വഭാവമുള്ള ഭരണകൂട ഭീകരതെക്കെതിരെ അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ചൈന അണിയറയില്‍ നടത്തുന്ന നീക്കങ്ങള്‍ ജാനറ്റ് ലെവി തന്റെ പുസ്തകത്തിലൂടെ വലിയ ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു  (16 minutes ago)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....  (24 minutes ago)

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (50 minutes ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (1 hour ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (1 hour ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (9 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (9 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (9 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (9 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (9 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

Malayali Vartha Recommends