രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം അതിവേഗത്തിലാക്കി; ഇതുവരെ 415 മില്യണ്‍ വാക്സിന്‍ ഡോസുകൾ വിതരണം ചെയ്തു

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം അതിവേഗത്തിലാക്കി. ഇതുവരെ 415 മില്യണ്‍ വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നലെ വൈകിട്ട് ഏഴ് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 415,225,632 വാക്സിന്‍ ഡോസുകള്‍ കുത്തിവെച്ചു. ഇതില്‍ ചൊവ്വാഴ്ച മാത്രം 3,179,469 ഡോസുകളാണ് വിതരണം ചെയ്തത്.
1,503,713 പേര്‍ വാക്സിന്റെ ആദ്യ ഡോസും, 136,257 പേര്‍ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള 129,252,381 പേര്‍ വാക്സിന്റെ ആദ്യ ഡോസും, 5,211,066 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha