വെടിവെച്ചുകൊന്ന ശേഷവും പക അടങ്ങിയില്ല: ഇന്ത്യക്കാരനെന്ന് അറിഞ്ഞതോടെ മൃതദേഹത്തിനോടും കൊടുംക്രൂരത: മൃതദേഹത്തില്‍ വണ്ടി കയറ്റി ഇറക്കി: ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അന്ത്യനിമിഷങ്ങളില്‍ സംഭവിച്ചത്!

താലിബാന്‍ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് വളരെ വേദനാജനകമായ വാര്‍ത്തയായിരുന്നു.ഇപ്പോഴിതാ അദ്ദേഹത്തിന്റെ അതിക്രൂരമായ അവസാന നിമിഷങ്ങളെ വിവരിച്ച് അഫ്ഗാന്‍ കമാന്‍ഡര്‍ രംഗത്തുവന്നിരിക്കുകയാണ്.
ഇന്ത്യന്‍ വംശജനാണെന്ന് അറിഞ്ഞതോടെ സിദ്ദിഖിയുടെ മൃതദേഹത്തെ ഭീകരര്‍ അപമാനിച്ചുവെന്നാണ് കമാന്‍ഡറായ ബിലാല്‍ അഹമ്മദ് വ്യക്തമാക്കിയിരിക്കുന്നത്. സിദ്ദിഖിയെ വെടിവെച്ചു വീഴ്ത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മൃതദേഹം താലിബാന്‍ മനപ്പൂര്‍വ്വം വികൃതമാക്കുകയും ചെയ്തുവെന്ന് അഹമ്മദ് വെളിപ്പെടുത്തുകയുണ്ടായി.
അഫ്ഗാന്‍-പാക് അതിര്‍ത്തിയ്ക്ക് സമീപം സ്പിന്‍ ബോള്‍ഡാക്കില്‍ വെച്ചായിരുന്നു താലിബാന്‍ ആക്രമണം നടന്നത്. ആക്രമണത്തിനിടെ ഡാനിഷ് സിദ്ദിഖിയെയും ഒരു അഫ്ഗാന്‍ സൈനികനെയും ഒരുമിച്ചാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത് .
സിദ്ദിഖി ഇന്ത്യന്‍ വംശജനാണെന്ന് ഭീകരര്‍ക്ക് വിവരം ലഭിച്ചു. ഇന്ത്യയോട് വെറുപ്പും വിദ്വേഷവുമുള്ള താലിബാന്‍ സിദ്ദിഖിയുടെ മൃതദേഹത്തെ പോലും വെറുതെ വിട്ടില്ലെന്ന് അഹമ്മദ് വെളിപ്പെടുത്തുന്നുണ്ട്.
കൊടുംക്രൂരതകള്‍ ആണ് ആ മൃതദേഹത്തോട് ഭീകരന്മാര്‍ ചെയ്തത്. വെടിയേറ്റ് മരിച്ചുകിടക്കുന്ന സിദ്ദിഖിയുടെ തലയ്ക്ക് മുകളിലൂടെ താലിബാന്‍ വാഹനം ഓടിച്ചു. തുടര്‍ന്ന് സിദ്ദിഖിയുടെ മൃതദേഹം അവര്‍ വികൃതമാക്കുകയും അപമാനിക്കുകയും ചെയ്തു.
മൃഗീയമായ കൊലപാതകമാണ് നടന്നത് എന്നും അഹമ്മദ് വെളിപ്പെടുത്തി. അഞ്ച് വര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് അഹമ്മദ്.
എന്നാല്‍ ഡാനിഷ് സിദ്ദിഖിയെ തങ്ങള്‍ കൊലപ്പെടുത്തിയിട്ടില്ല എന്നാണ് താലിബാന്റെ വാദം. സിദ്ദിഖി അഫ്ഗാന്‍ സൈന്യത്തോടൊപ്പം ആയിരുന്നെന്നും മാദ്ധ്യമപ്രവര്‍ത്തകനായ അദ്ദേഹം താലിബാനെ സമീപിക്കേണ്ടത് അനിവാര്യമായിരുന്നു എന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha