ശിരോവസ്ത്ര വിവാദം: ഹര്‍ജി പരിഗണിക്കുവാന്‍ സുപ്രീം കോടതി വിസമ്മതിച്ചു, ഗൗരവമാക്കേണ്ട വിഷയമല്ലെന്നു കോടതി

സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുവാന്‍ പാടില്ലെന്ന നിര്‍ദേശത്തിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുവാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതു ഗൗരവമാക്കേണ്ട വിഷയമല്ലെന്നു കോടതി നിരീക്ഷിച്ചു. ഒരു ദിവസം ശിരോവസ്ത്രം ധരിക്കാതിരുന്നാല്‍ വിശ്വാസം ഇല്ലാതാകില്ല. വിഷയത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
മുമ്പു നടത്തിയ പരീക്ഷയില്‍ ക്രമക്കേടുണ്ടായതിനെ തുടര്‍ന്നു കോടതി ഉത്തരവ് പ്രകാരം വീണ്ടും പരീക്ഷ നടത്തുകയാണ്. കോപ്പിയടിയും മറ്റു ക്രമക്കേടുകളും തടയുന്നതിനാണു സിബിഎസ്ഇ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ബ്ലൂടൂത്ത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കുട്ടികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കുവാനുള്ള ശ്രമങ്ങള്‍ തടയുന്നതിനായാണ് ഇത്തരം നടപടി സിബിഎസ്ഇ സ്വീകരിച്ചത്. കേരളത്തില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ഥികള്‍ക്കു മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള അനുമതി ഹൈക്കോടതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























