Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഞ്ചാബ് ഭീകരാക്രമണം: എല്ലാ ഭീകരരെയും സൈന്യം വധിച്ചു, 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചു

27 JULY 2015 05:58 PM IST
മലയാളി വാര്‍ത്ത.

പഞ്ചാബില്‍ ഭീകരാക്രമണം നടത്തിയ എല്ലാ ഭീകരരെയും സൈന്യം വധിച്ചു. പോലീസ് സ്റ്റേഷനിലും ബസിലുമായി ആക്രമണം നടത്തിയ അഞ്ചു പേരെയും വധിച്ചതായും സൈനിക നടപടി അവസാനിച്ചതായും കളക്ടര്‍ അറിയിച്ചു. ഓപ്പറേഷന്‍ ഗുര്‍ദാസ്പുര്‍ എന്ന പേരിലാണ് സൈനിക നടപടി ഉണ്ടായത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും കലക്ടര്‍ പറഞ്ഞു. പഞ്ചാബില്‍ എട്ടു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ദിനനഗര്‍ പൊലീസ് സ്‌റ്റേഷനു നേരെയുണ്ടായത്.
ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസികിലെ എംജി റോഡില്‍ നിന്നു പ്രവര്‍ത്തനക്ഷമമായ ബോംബ് കണ്ടെത്തി. സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി പെട്രോളിങ് ശക്തമാക്കിയതായി ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പരിശോധന നടത്താന്‍ ഉത്തരവിട്ടതായി രാജസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസ് സുപ്രണ്ട് അടക്കം ഒന്‍പതു പേരാണ് കൊല്ലപ്പെട്ടത്. എസ്പി: (ഡിക്ടറ്റീവ്) ബല്‍ജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടവരില്‍ പ്രമുഖന്‍. കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികത്തിന്റെ തൊട്ടു പിറ്റേന്നുണ്ടായ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഭീകരരില്‍ ഒരു വനിതയുള്ളതായി പരുക്കേറ്റ സുരക്ഷാ സൈനികന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 140 എന്‍എസ്ജി കമാന്‍ഡോകള്‍ അടക്കം 300 സൈനികര്‍ ഓപ്പറേഷനില്‍ പങ്കെടുത്തു.
പഞ്ചാബില്‍ ആക്രമണം നടത്തിയത് അതിര്‍ത്തി കടന്നെത്തിയ ഭീകരരാണെന്ന് വ്യക്തമായതോടെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയിരിക്കുന്നത്. ഇനി ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത് സമാധാന ചര്‍ച്ചകള്‍ക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്നു പുലര്‍ച്ചെ 5.45 ഓടെയാണ് ഗുര്‍ദാസ്പൂരില്‍ പൊലീസ് സ്‌റ്റേഷനു നേരെ ഭീകരാക്രമണമുണ്ടായത്. മാരുതി കാറില്‍ സൈനിക വേഷത്തിലെത്തിയ നാലംഗ സംഘം പൊലീസ് സ്‌റ്റേഷനിലേക്ക് കയറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends