Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

അമിത് ഷാ കശ്മീരിലേക്ക്, 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

14 OCTOBER 2021 01:39 PM IST
മലയാളി വാര്‍ത്ത

ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . ഒക്ടോബര്‍ 23 മുതല്‍ 25 വരെയാണ് ത്രിദിന സന്ദര്‍ശനം. 2019 ഓഗസ്റ്റില്‍ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിതെന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മെഗാ ഔട്ട്‌റീച്ച്‌ പ്രോഗ്രാമിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ട് മുതല്‍ 70 കേന്ദ്രമന്ത്രിമാരാണ് ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തിയത്. പ്രദേശത്തെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ആഭ്യന്തരമന്ത്രി സുരക്ഷ വിഷയങ്ങളും വികസന പദ്ധതികളും ചര്‍ച്ച നടത്തും. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതും ചര്‍ച്ചയാകും.

 

 

 

 

 

 

 

 

 

തുടരെ തുടരെ ഉണ്ടാകുന്ന ഇത്തരം ഭീകരക്രമണങ്ങളില്‍ അശാന്തമായി കിടക്കുന്ന ജമ്മു താഴ്വരയെ ശാന്തമാക്കാനുള്ള കടുത്ത തീരുമാനങ്ങള്‍ അദ്ദേഹം എടുക്കാന്‍ സാധ്യതയേറെയാണ്. അതേസമയം കശ്മീരില്‍ ആക്രമണം നടത്തുന്ന ഭീകര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് അമിത് ഷാ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ സാധാരണക്കാര്‍ക്ക് നേരെ നടത്തിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷാ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി കേന്ദ്രത്തിന്റെ പ്രത്യേക സേനയെ കശ്മീരിലേക്ക് അയച്ചിരുന്നു.

 

 

 

 

 

 

 

 

 

കഴിഞ്ഞ ദിവസമാണ് പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. ഇവരില്‍ മലയാളിയായ കൊല്ലം സ്വദേശിയായ വൈശാഖ് എച്ച്‌ ഉള്‍പ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഇതിന് ശക്തമായ തിരിച്ചടി തന്നെയാണ് സുക്ഷ സേന നല്‍കിയത്. ഏറ്റുമുട്ടലില്‍ ജെയ്‌ഷെ കമാന്‍ഡറെ ഉള്‍പ്പെടെ വധിച്ചിരുന്നു. ഷാം സോഫിയാണ് വധിക്കപ്പെട്ട തെന്ന് ഐ.ജി.വിജയ്കുമാര്‍ അറിയിച്ചിരുന്നു. ഇതോടെ ഏതാനും ദിവസത്തിനിടെ ആറാമത്തെ ഭീകരനാണ് കശ്മീരില്‍ വധിക്കപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ധീര ജവാന്മാരുടെ മരണത്തിന് ഇരട്ടിയായി പകരം വീട്ടുക എന്നുള്ള ലക്ഷ്യവുമായി ഇറങ്ങിയ സൈന്യത്തിന്റെ ഓപ്പറേഷനില്‍ ഭീകരരെല്ലാം ഭയന്ന് ഒളിച്ച അവസ്ഥയിലാണ് എങ്കിലും മടയില്‍ കയറി വേട്ടയാടാനാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വന്‍ തിരച്ചിലാണ് അതിര്‍ത്തിയില്‍ ഇപ്പോള്‍ നടക്കുന്നത്. തിങ്കളാഴ്ച 24 മണിക്കൂറിനുള്ളില്‍മാത്രം ഭീകരരുമായി നാല് ഏറ്റുമുട്ടലാണ് പൂഞ്ച് മേഖലയിലും മറ്റുമായി ഉണ്ടായത്. ഇന്ത്യന്‍ സൈനികരുടെ ഓപ്പറേഷന് അമിത് ഷായുടെ സന്ദര്‍ശനം ശക്തിപകരുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തോടെ കശ്മീരിലെ സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് രാജ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (12 minutes ago)

രോഗിയായ പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് വീടുവിട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (27 minutes ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ചു കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍  (2 hours ago)

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (2 hours ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (2 hours ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (2 hours ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (2 hours ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (2 hours ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (3 hours ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (3 hours ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends